Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:08 AM GMT Updated On
date_range 15 April 2018 5:08 AM GMTആമച്ചൽ ഏലായിൽ നെൽകൃഷിയുടെ പുനരുജ്ജീവനം: ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് സർക്കാർ അനുമതി
text_fieldsbookmark_border
കാട്ടാക്കട: ആമച്ചൽ ഏലായിൽ നെൽകൃഷി പുനരുജ്ജീവിപ്പിക്കാനുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് സർക്കാർ അനുമതിയായി. ഐ.ബി. സതീഷ് എം.എൽ.എ മന്ത്രി മാത്യു ടി. തോമസിന് നൽകിയ നിവേദനത്തെ തുടർന്നാണ് ആമച്ചൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 94 ലക്ഷം രൂപയുടെ ഭരണാനുമതിയായത്. സാങ്കേതികാനുമതി കൂടി ലഭിക്കുന്നതോടെ തുടങ്ങാനാവും. അടുത്ത സീസണിൽ ഏലയില്‍ നെൽകൃഷി ആരംഭിക്കാനാണ് ലക്ഷ്യം. നെയ്യാറിെൻറ തീരത്ത് പമ്പ് ഹൗസ് നിർമിച്ച് ഇവിടെനിന്ന് ആമച്ചൽ പായിതല കുളത്തിൽ വെള്ളമെത്തിച്ച്, അവിടെനിന്ന് കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. ഒരു കാലത്ത് നെൽ-പച്ചക്കറി കൃഷികൾക്ക് പ്രശസ്തമായിരുന്നു 40 ഹെക്ടറോളം വരുന്ന ആമച്ചൽ ഏല. വെള്ളത്തിെൻറ ദൗർലഭ്യം അനുഭവപ്പെട്ടതോടെ കർഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുകയും വാഴ, മരച്ചീനി തുടങ്ങിയവ കൃഷി ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. ഹരിതകേരളം മിഷനിലുൾെപ്പടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story