Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോട്ടറി കേസ് വിധി;...

ലോട്ടറി കേസ് വിധി; സർക്കാറിെൻറ ഗുരുതരവീഴ്ച ^കെ.എം. മാണി

text_fields
bookmark_border
ലോട്ടറി കേസ് വിധി; സർക്കാറി​െൻറ ഗുരുതരവീഴ്ച -കെ.എം. മാണി തിരുവനന്തപുരം: ഇതര സംസ്ഥാന ലോട്ടറി കേസില്‍ ഹൈകോടതി സിംഗിള്‍ ബെഞ്ചി​െൻറ വിധി ലോട്ടറി മാഫിയക്ക് അനുകൂലമായത് സർക്കാറി​െൻറ ഗുരുതരവീഴ്ച കാരണമെന്ന് കെ.എം. മാണി എം.എൽ.എ. സംസ്ഥാനം വേണ്ട രീതിയിലല്ല കേസ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതര സംസ്ഥാന ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര നിയമം അനുസരിച്ചാണോ എന്ന് പരിശോധിക്കാൻ ലോട്ടറി വകുപ്പിന് നല്‍കിയിരുന്ന അധികാരം ഇൗ സർക്കാർ വന്നതിനുശേഷം എടുത്തുമാറ്റി. ജി.എസ്.ടി നിലവില്‍ വന്നാല്‍ ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന ധനമന്ത്രിയുടെ മുന്‍കൂര്‍ പ്രസ്‌താവനയും അവരെ സഹായിക്കുന്നതായി. മുഖ്യമന്ത്രി അടിയന്തരമായി പ്രശ്നത്തില്‍ ഇടപെട്ട് ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story