Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:38 AM GMT Updated On
date_range 2018-04-14T11:08:57+05:30ദേശീയ പുരസ്‌കാര നിറവിൽ ശാസ്താംകോട്ട പഞ്ചായത്ത്
text_fieldsശാസ്താംകോട്ട: വിവിധ ക്ഷേമ, വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന് കേന്ദ്ര സർക്കാറിെൻറ പുരസ്‌കാരം. 15 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ശങ്കരപ്പിള്ളയും സെക്രട്ടറി എ. നാസറുദീനും എറ്റുവാങ്ങും. സംസ്ഥാന സർക്കാർ നൽകിയ പട്ടിക പ്രകാരം കേന്ദ്ര പ്രതിനിധിസംഘം നേരിട്ടെത്തി വിവിധ ക്ഷേമ, വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് പുരസ്‌കാരത്തിന് ശിപാർശചെയ്തത്. പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനം നൽകാനുള്ള കുറ്റമറ്റ ഫ്രണ്ട് ഓഫിസ് സംവിധാനം, ഓഫിസിലെ മികച്ച ശുചിത്വനിലവാരം, തടാക സംരക്ഷണ പ്രവർത്തനങ്ങൾ, സൗജന്യ ആംബുലൻസ് സൗകര്യത്തോട് കൂടിയ സാന്ത്വനപരിചരണ സംവിധാനം, കാർഷിക രംഗത്തെ മികച്ച ചുവടുവെപ്പുകൾ തുടങ്ങി നിരവധി വിഷയങ്ങൾ സംഘം വിലയിരുത്തി. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ഒരുമയോടെ പ്രവർത്തിച്ചതിെൻറ ഫലശ്രുതിയാണ് പുരസ്കാരമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ശങ്കരപ്പിള്ളയും സെക്രട്ടറി എ. നാസറുദീനും പറഞ്ഞു.
Next Story