Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഷെയിം... ഷെയിം... ഷാഡോ...

ഷെയിം... ഷെയിം... ഷാഡോ പൊലീസ്​; 'നിഴലിലുള്ളവർ' രക്ഷപ്പെടുന്നു

text_fields
bookmark_border
തിരുവനന്തപുരം: നിയമപാലനത്തിൽ അപഖ്യാതിയുടെ കരിനിഴൽ വീഴ്ത്തി പ്രതിസ്ഥാനത്ത് ഷാഡോ പൊലീസ്. ഫോർട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊല മുതൽ വരാപ്പുഴ കസ്റ്റഡി മരണം വരെ പരിശോധിച്ചാൽ പ്രതിസ്ഥാനത്തുള്ളത് ഷാഡോ പൊലീസ് എന്ന സ്ക്വാഡാണ്. ഭീഷണിപ്പെടുത്തി പണംതട്ടൽ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എന്നീ കുറ്റകൃത്യങ്ങളിലും ഇൗ സ്ക്വാഡിലെ പലരും ബന്ധപ്പെട്ടിട്ടുമുണ്ട്. നിരന്തരം ആരോപണങ്ങൾക്ക് വിേധയരാകുന്ന ചില ഉദ്യോഗസ്ഥരാണ് ഇൗ സ്ക്വാഡുകളുടെ ചുമതല വഹിക്കുന്നതെന്നതാണ് സത്യം. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ആജ്ഞാനുവർത്തികളാണ് ഷാഡോ പൊലീസുകാർ. ഇവർ കസ്റ്റഡിയിലെടുക്കുന്നവരെ കുറ്റം തെളിയിക്കാനായി ദേഹോപദ്രവം ഏൽപിച്ച് മൃതപ്രായനാക്കിയശേഷം മെഡിക്കൽ പരിശോധനക്ക് വിധേയമാക്കാതെ ആയിരിക്കും തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുക. അതിലാരെങ്കിലും മരിച്ചാൽ ഈ സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥർ കസ്റ്റഡി മരണത്തിൽ പ്രതിയാകുകയും ഷാഡോ അംഗങ്ങളും മേലുദ്യോഗസ്ഥരും തടിതപ്പുകയുമാണ് പതിവ്. അറസ്റ്റ് ചെയ്യുന്നവരെ സുപ്രീംകോടതി നിഷ്കർഷിക്കുന്നതുപോലെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കിയാൽ പല ലോക്കപ്പ് മരണങ്ങളും ഒഴിവാകുമായിരുന്നു. കസ്റ്റഡി മരണങ്ങളുടെ പല ഉത്തരവുകളിലും കോടതി വാക്കാൽ ചോദിക്കുന്ന ചോദ്യം ഉണ്ട്- പ്രതികളിൽ സാദാ കോൺസ്റ്റബിൾമാർ മാത്രമേയുള്ളോ, ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കില്ലേ' എന്ന്. പൊലീസുകാർക്കെതിരെ എഫ്.െഎ.ആർ ഇടുമ്പോൾ ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കലാണ് പതിവ്. അങ്ങനെ സംശയത്തി​െൻറ 'നിഴലിലുള്ളവർ' രക്ഷപ്പെടുകയും ചെയ്യുന്നു. ഷാഡോ എന്ന 'ഗുണ്ടാ ടീം' വന്നശേഷം സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥർക്ക് പ്രതിയെ പിടിക്കുന്ന ജോലിയില്ല. ഇപ്പോൾ അന്വേഷണവും വീടുകയറി അറസ്റ്റുമൊക്കെ ഷാഡോ പൊലീസിൽ എത്തി. സ്പെഷൽ ബ്രാഞ്ചുകാർ നോക്കിയിരുന്ന ജോലികളും ഇപ്പോൾ ഇൗ സംഘെത്തയാണ് പല ഉദ്യോഗസ്ഥരും ഏൽപിക്കാറ്. രാഷ്ട്രീയചായ്വ് െവച്ചാണ് ഷാഡോ ടീമംഗങ്ങൾക്ക് ചുമതല നൽകുന്നതെന്നതും മറ്റൊരു വസ്തുത. ഷാഡോകളുടെ ചുമതലയുള്ള പല ഒാഫിസർമാരും അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് അന്വേഷണം നേരിട്ടവരാണ്. ഇവരിൽ പലർക്കും ക്രമസമാധാന പാലന ചുമതല നൽകരുതെന്ന കോടതി വിധികളും ഉണ്ട്. പൊലീസി​െൻറ ജനമൈത്രി സ്വഭാവം കളഞ്ഞുകുളിക്കുന്നത് ഈ ഷാഡോ പൊലീസുകാരിൽ ചിലരാണെന്ന് സേനാംഗങ്ങൾതന്നെ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുമായുള്ള പിടിപാടാണ് ഇവർക്ക് പലപ്പോഴും സഹായകമാകുന്നതും. 'ഇടിച്ച്' കുറ്റം തെളിയിക്കുന്ന സംഘമായി ഇവർ മാറുന്നു. ഇതിനുള്ള 'അധികാരം' മേലുദ്യോഗസ്ഥരും നൽകുന്നുണ്ട്. എന്നാൽ, കൈയബദ്ധം പറ്റിയാൽ മേലുദ്യോഗസ്ഥർ കൈമലർത്തുന്ന അവസ്ഥയാണ്. അങ്ങനെ ചിന്തിച്ചാൽ കസ്റ്റഡി മരണങ്ങളിൽ ജില്ലാ പൊലീസ് മേധാവികളെയും ചുമതലയുള്ള ഉദ്യോഗസ്ഥരെയും പ്രതിചേർക്കേണ്ടതല്ലേയെന്ന ചോദ്യവും പ്രസക്തമാണ്. ബിജു ചന്ദ്രശേഖർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story