Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:29 AM GMT Updated On
date_range 2018-04-14T10:59:59+05:30ടെക്‌നോപാർക്കിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
text_fieldsതിരുവനന്തപുരം: പാലിയം ഇന്ത്യയും ടെക്‌നോപാർക്കിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയും സംയുക്തമായി ടെക്‌നോപാർക്കിലെ ഭവാനി ബിൽഡിങ്ങിൽ സംഘടിപ്പിച്ച ഭക്ഷ്യമേള വ്യത്യസ്തമായി. വേനൽചൂടിനെ തോൽപിക്കാൻ രുചിയേറും പച്ചമാങ്ങാ ജ്യൂസുംം പാഷൻഫ്രൂട്ട് ജ്യൂസും സംഭാരവും. മധുരത്തിന് കടല, സേമിയ പായസങ്ങൾ കൂട്ടത്തിൽ വ്യത്യസ്തതയുമായി ബീറ്റ്റൂട്ട് പായസം. ഒപ്പം ബിരിയാണികളുൾപ്പെടെ മറ്റ് വിഭവങ്ങളും. എല്ലാ കൗണ്ടറിലും തിരക്കായിരുന്നു. പാലിയം ഇന്ത്യയിലെ കിടപ്പുരോഗികളുടെ കുട്ടികളുടെ പഠനെച്ചലവുകൾക്കും അവർക്കായുള്ള 'കുട്ടിക്കൂട്ടം' എന്ന സമ്മർക്യാമ്പിനുമുള്ള ധനശേഖരണാർഥമായിരുന്നു ടെക്നോപാർക്കിലെ ഭവാനി ഏട്രിയത്തിൽ ചാരിറ്റി ഫുഡ്ഫെസ്റ്റ് സംഘടിപ്പിച്ചത്. വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ട് വന്ന വിഭവങ്ങളായിരുന്നു മേളയിൽ വിളമ്പിയത്.
Next Story