Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:27 AM GMT Updated On
date_range 2018-04-14T10:57:00+05:30ഡോക്ടർമാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളി ^കേരള എൻ.ജി.ഒ യൂനിയൻ
text_fieldsഡോക്ടർമാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളി -കേരള എൻ.ജി.ഒ യൂനിയൻ തിരുവനന്തപുരം: ഡോക്ടർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി. പൊതുജനാരോഗ്യമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികളാണ് സർക്കാർ നടത്തുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരവും ഒ.പി ചികിത്സ ലഭ്യമാക്കുവാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി കൂടുതൽ ഡോക്ടർമാരെ നിയോഗിക്കുകയും ചെയ്തു. ജോലി സമയം വർധിപ്പിക്കാതെയാണ് സായാഹ്ന ഒ.പി സമയം ദീർഘിപ്പിച്ചത്. ഇക്കാര്യങ്ങൾ മറച്ചുെവച്ച് ഒ.പി സമയം വർധിപ്പിച്ചുവെന്ന കാരണം പറഞ്ഞാണ് ഡോക്ടർമാരുടെ സംഘടന അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിട്ടുള്ളത്. ജനവിരുദ്ധമായ സമരത്തിൽനിന്ന് ഡോക്ടർമാരുടെ സംഘടന പിൻമാറണമെന്നും എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
Next Story