Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:27 AM GMT Updated On
date_range 14 April 2018 5:27 AM GMTആവേശം ഒട്ടുംചോരാതെ ഐ.പി.എൽ കാണാൻ ഫാൻപാർക്ക് ഇന്നുമുതൽ
text_fieldsbookmark_border
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തി ഐ.പി.എൽ കാണാൻ കഴിഞ്ഞില്ലെന്ന സങ്കടം ഇനി വേണ്ട. താരങ്ങളെ നേരിട്ട് കാണാൻ കഴിയില്ലെങ്കിലും ആവേശം ഒട്ടുംചോരാതെ സ്റ്റേഡിയത്തിൽ ഇരുന്ന് കളി കാണുംവിധമുള്ള ദൃശ്യാനുഭവം സമ്മാനിക്കാൻ തലസ്ഥാനത്ത് വിവോയുടെ ഐ.പി.എൽ ഫാൻപാർക്ക് എത്തുന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയം കോമ്പൗണ്ടിലാണ് ഐ.പി.എൽ ഫാൻപാർക്ക് സജ്ജീകരിക്കുന്നതെന്ന് ബി.സി.സി.ഐ അസിസ്റ്റൻറ് മാനേജർ വികാസ് പണ്ഡിറ്റ്, കെ.സി.എ ജില്ല പ്രസിഡൻറ് വിനോദ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങളാണ് ഐ.പി.എൽ പാർക്കിലെ വമ്പൻ ടി.വി സ്ക്രീനിൽ സംേപ്രക്ഷണം ചെയ്യുക. മത്സരം കാണാനുള്ള സൗകര്യം മാത്രമല്ല വിവിധ വിനോദങ്ങൾക്കുള്ള സംവിധാനങ്ങളും പാർക്കിലുണ്ടാകും. വൈവിധ്യമാർന്ന മത്സരങ്ങൾ, വാണിജ്യ സ്റ്റാളുകൾ, സംഗീതപരിപാടികൾ ഉൾപ്പെടെ ഇവിടെയുണ്ടാകും. പ്രവേശനം സൗജന്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story