Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 10:57 AM IST Updated On
date_range 14 April 2018 10:57 AM ISTകടക്കെണിയിലായ പിതാവ്; ഭാര്യയുടെ ആർഭാടത്തിെൻറ കഥയുമായി യുവാവ്
text_fieldsbookmark_border
വനിതാ കമീഷൻ അദാലത്തിൽ 47 കേസുകളിൽ തീർപ്പ് തിരുവനന്തപുരം: പിണങ്ങിക്കഴിയുന്ന ഭർത്താവിൽനിന്ന് സ്വർണം തിരിച്ചുകിട്ടാനാണ് ഭാര്യയും രക്ഷാകർത്താക്കളും വനിതാ കമീഷെൻറ മുന്നിലെത്തിയത്. വിവാഹം കഴിഞ്ഞ് അധികമാകും മുമ്പേ സമ്മാനമായി നൽകിയ 13 പവൻ പണയം വെച്ചും വിറ്റും തുലെച്ചന്നായിരുന്നു പരാതി. പിതാവിന് പക്ഷാഘാതം ബാധിച്ചതോടെ ജീവിതത്തിെൻറ വഴിയടഞ്ഞതായി യുവതി പറഞ്ഞു. മാതാവും രോഗിയായി. പക്ഷേ, ഭാര്യയുടെ ആർഭാടത്തിെൻറ കഥകൾ വനിതാ കമീഷനു മുന്നിൽ യുവാവ് നിരത്തിയതോടെ കഥ മാറി. ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി സുഖസൗകര്യങ്ങളോടെ ജീവിക്കാനും യാത്ര ചെയ്യാനുമാണ് സ്വർണം വിറ്റ് കാശാക്കിയതെന്ന് ഭർത്താവ് വെളിപ്പെടുത്തിയതോടെ യുവതിക്ക് ഉത്തരം മുട്ടി. അതിനിടെ വീട്ടിൽ സ്വന്തം മുറിയിൽ ടി.വി വേണമെന്ന് ശാഠ്യം പിടിച്ച യുവതിക്ക് വീട് പണയപ്പെടുത്തി അത് തരപ്പെടുത്തിയ പിതാവിന് ഇപ്പോൾ അതിെൻറ പേരിൽ ബാങ്ക് നോട്ടീസുമായി. കഥകൾ വെളിവായതോടെ സ്വർണത്തിെൻറ പകുതി തുക വീതം വഹിക്കാമെന്ന് ഇരുവരും സമ്മതിച്ചു. 70 പിന്നിട്ട അവിവാഹിതരായ സഹോദരിമാർ തങ്ങളുടെ സ്വത്ത് ബന്ധു കൈവശപ്പെടുത്താൻ ശ്രമിക്കുെന്നന്ന പരാതിയുമായി വെള്ളിയാഴ്ച അദാലത്തിൽ എത്തിയിരുന്നു. കുഞ്ഞിെൻറ പിതൃത്വം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന സംശയവുമായി ഭർത്താവ് പിണങ്ങിപ്പോയെന്നും 50 പവൻ വിറ്റുതുലെച്ചന്നുമുള്ള പരാതിയും കമീഷൻ പരിഗണിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. 140 കേസുകൾ പരിഗണിച്ചതിൽ 47 കേസുകളിൽ തീർപ്പുകൽപിച്ചു. 10 കേസുകളിൽ െപാലീസ് റിപ്പോർട്ട് തേടും. ഏഴ് കേസുകളിൽ കൗൺസലിങ് നൽകും. അടുത്ത അദാലത്തിലേക്ക് 76 കേസുകൾ മാറ്റി. തൈക്കാട് െറസ്റ്റ് ഹൗസിൽ നടന്ന അദാലത്തിന് ചെയർപേഴ്സൺ എം.സി. ജോസഫൈൻ നേതൃത്വം നൽകി. കമീഷൻ അംഗങ്ങളായ ഇ.എം. രാധ, ഷാഹിദാ കമാൽ, എം.എസ്. താര, ഡയറക്ടർ വി.യു. കുര്യാക്കോസ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story