Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രോഗ്രാമര്‍ ഒഴിവ്

പ്രോഗ്രാമര്‍ ഒഴിവ്

text_fields
bookmark_border
തിരുവനന്തപുരം: കേരള ഹൈകോടതിയിലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സ​െൻററില്‍ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രോഗ്രാമര്‍ നിയമനത്തിന് ഇന്ത്യന്‍ പൗരന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളിലേക്ക് 1982 ജനുവരി രണ്ടിനോ അതിനുശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. ബി.ഇ/ബി.ടെക്/ എം.എസ്‌സി (കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്‌ട്രോണിക്‌സ്/ഐ.ടി) ഫുള്‍ടൈം റെഗുലര്‍ കോഴ്‌സോ എം.സി.എയോ (ഫുള്‍ടൈം റെഗുലര്‍ കോഴ്‌സ്) വിദ്യാഭ്യാസയോഗ്യത വേണം. സര്‍ക്കാര്‍ അല്ലെങ്കില്‍ ദേശീയ/അന്തര്‍ദേശീയരംഗത്ത് പേരുകേട്ട സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് മൂന്നുവര്‍ഷം പി.എച്ച്.പിയും പോസ്റ്റ്ഗ്രേ എസ്.ക്യൂ.എല്‍/എം.വൈ.എസ്.ക്യൂ.എല്‍ സോഫ്റ്റ്വെയര്‍ ഡെവലപ്‌മ​െൻറ് മേഖലയില്‍ പ്രവര്‍ത്തനപരിചയവും വേണം. പ്രതിമാസം 35,300 രൂപയാണ് ശമ്പളം. വിശദമായ നോട്ടിഫിക്കേഷനും വിവരങ്ങളും www.hckrecruitment.nic.in വെബ്‌സൈറ്റില്‍ ലഭിക്കും. ഒാണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഒഴിവ്/ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം തിരുവനന്തപുരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്ററുടെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മ​െൻറ് സെക്രേട്ടറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയിലോ ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടര്‍ അസിസ്റ്റൻറ് തസ്തികയിലോ ജോലി നോക്കുന്ന, സര്‍ക്കാര്‍ അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍നിന്നുള്ള ബിരുദവും കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിച്ച സ്ഥാപനത്തില്‍നിന്നുമുള്ള ഡാറ്റാ എന്‍ട്രി സര്‍ട്ടിഫിക്കറ്റും ഉള്ള ഉദ്യോഗസ്ഥര്‍ക്ക്, ഉചിതമാര്‍ഗേണ മേയ് 16നകം സെക്രട്ടറി, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍, കോർപറേഷന്‍ ഓഫിസ് സമുച്ചയം, എല്‍.എം.എസ് ജങ്ഷന്‍, തിരുവനന്തപുരം -695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story