Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅപകടത്തിൽ...

അപകടത്തിൽ പരിക്കേറ്റയാൾക്ക് സി.ഐ തുണയായി; മാതൃകയായ ഉദ്യോഗസ്ഥന് അഭിനന്ദനവുമായി ഐ.എ.എസ് ഓഫിസർ

text_fields
bookmark_border
ചവറ: വാഹനാപകടം പറ്റി റോഡിൽ കിടന്ന ആളിനെ ഹോസ്പിറ്റലിൽ എത്തിച്ച സർക്കിൾ ഇൻസ്പെക്ടർക്ക് അനുമോദനവുമായി ഐ.എ.എസ് ഓഫിസർ. അവാർഡ് നൽകി അനുമോദിക്കണമെന്ന് നിർദേശിച്ച് സിറ്റി പൊലീസ് കമീഷണർക്കും കത്തയച്ചു. ചവറ സി.ഐ ഗോപകുമാറാണ് തിരുവനന്തപുരം കോളീജിയറ്റ് ഡയറക്ടർ ജയയുടെ അനുമോദനത്തിനർഹനായത്. ഇൗമാസം എട്ടിന് രാത്രി നീണ്ടകര പരിമണത്താണ് റോഡപകടത്തിൽ ഗുരുതരപരിക്കേറ്റ് റോഡിൽ കിടന്ന കാവനാട് സ്വദേശി ശ്യാമിനെ ജയയുടെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിയ ശേഷം സി.ഐ ഒറ്റക്കാണ് ഇയാളെ എടുത്ത് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. ജയ, ഗോപകുമാറിനെ അഭിനന്ദിച്ചതിന് ശേഷമാണ് മടങ്ങിയത്. േപ്രമചന്ദ്രൻ അനുശോചിച്ചു കൊല്ലം: പൊതുപ്രവർത്തനരംഗത്തെ നിറസാന്നിധ്യമായിരുന്ന ഇളയിടത്ത് രവിയുടെ നിര്യാണത്തിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി അനുശോചിച്ചു. പൊതുരംഗത്തും ഭരണനിർവഹണരംഗത്തും നിസ്തൂലമായ സംഭാവനകൾ നൽകിയ ഇളയിടത്ത് രവി ജില്ല കൗൺസിൽ അംഗം, ശക്തികുളങ്ങര പഞ്ചായത്ത് പ്രസിഡൻറ്, മുൻ മന്ത്രി ടി.കെ. ദിവാകര​െൻറ ൈപ്രവറ്റ് സെക്രട്ടറി എന്നീ നിലകളിൽ നൽകിയ സേവനം ശ്രദ്ധേയമാണെന്ന് എം.പി അനുശോചന കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തി​െൻറ വേർപാട് ആർ.എസ്.പിയെ സംബന്ധിച്ചിടത്തോളം കനത്തനഷ്ടവുമാണെന്ന് എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story