Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:12 AM GMT Updated On
date_range 2018-04-14T10:42:00+05:30വെൽഫെയർ പാർട്ടി ജി.പി.ഒ മാർച്ച് നടത്തി
text_fieldsതിരുവനന്തപുരം: വെൽഫെയർ പാർട്ടി നേമം, തിരുവനന്തപുരം മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കശ്മീരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരിക്കും ഉന്നാവിലെ ദലിത് പെൺകുട്ടികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചും സംഘ്പരിവാർ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ പ്രതിഷേധമുയർത്തിയും പ്രകടനം നടത്തി. ജി.പി.ഒക്ക് മുന്നിൽ ജില്ലാ പ്രസിഡൻറ് എൻ.എം. അൻസാരി മാർച്ച് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് മുസ്ലിം-ദലിത് പിന്നാക്ക ആദിവാസികളെ ഉന്മൂലനംചെയ്യാൻ ആർ.എസ്.എസും സംഘ്പരിവാറും നീക്കംനടത്തുകയാെണന്നും ഇത്തരം നീക്കങ്ങൾക്കെതിരെ പ്രതിഷേധമുയരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം, നേമം മണ്ഡലം വൈസ് പ്രസിഡൻറ് അലി അക്ബർ കരമന, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ബിലാൽ വള്ളക്കടവ് എന്നിവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ചിന് ജില്ല കമ്മിറ്റി അംഗം ജയൻ കന്നൻപാറ, ഷാജി അട്ടക്കുളങ്ങര, അൽ ഹാജ്, സലാഹുദ്ദീൻ, എം.എ. ജലാൽ എന്നിവർ നേതൃത്വം നൽകി.
Next Story