Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകനത്ത മഴയിൽ പോങ്ങനാട്...

കനത്ത മഴയിൽ പോങ്ങനാട് സ്​കൂളിെൻറ മതിൽ തകർന്നു

text_fields
bookmark_border
കിളിമാനൂർ: വെള്ളിയാഴ്ച വൈകീട്ടോടെ പെയ്ത മഴയിൽ പോങ്ങനാട് ഗവ.എച്ച്.എസ്.എസിലെ യു.പി വിഭാഗം കെട്ടിടത്തി​െൻറ മതിൽ ഇടിഞ്ഞ് വീണു. വൈകീട്ട് അഞ്ചോടെയാണ് സംഭവം. പോങ്ങനാട് മുളയ്ക്കലത്തുകാവ് റോഡിൽ 20 അടിയോളം ഉയത്തിലുള്ള മതിലി​െൻറ ചുടുകട്ടകെട്ടിയ ഭാഗമാണ് റോഡിലേക്ക് വീണത്. ഈ സമയം കാൽ നടയാത്രക്കാരും വാഹനങ്ങളും റോഡിൽ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. സീറ്റിൽ മ‍ഴവെള്ളം; ടിക്കറ്റെടുക്കാൻ വിസമ്മതിച്ച യാത്രക്കാരൻ കണ്ടക്ടറെ മർദിച്ചു ആര്യനാട്: കെ.എസ്.ആര്‍.ടി.സി ബസിലെ സീറ്റിൽ മഴവെള്ളം കാരണം ഇരിക്കാൻ കഴിയാത്തതിനാൽ ടിക്കറ്റെടുക്കാൻ വിസമ്മതിച്ച യാത്രക്കാരൻ കണ്ടക്ടറെ മർദിച്ചു. വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ പൂവച്ചൽ കോട്ടാക്കുഴി സജി ഭവനിൽ സജീവ് കുമാറി (38)നാണ് പണിയായുധം കൊണ്ട് മർദനമേറ്റത്. കണ്ടക്ടറെ പരിക്കേല്‍പിച്ച ആര്യനാട് ചാങ്ങ വാണിയം വിളാകം ജോസ് ഭവനിൽ സത്യജോസിെന (47) യാത്രക്കാർ പിടികൂടി ആര്യനാട് പൊലീസിൽ ഏൽപിച്ചു. വെള്ളിയാഴ്ച രാവിലെ 7.30ന് ചെറുകുളത്തുവെച്ചാണ് സംഭവം. സത്യജോസ് ചെറുകുളത്തുനിന്ന് ബസിൽ കയറിയപ്പോൾ സീറ്റിൽ മഴവെള്ളം കാരണം ഇരിക്കാൻ കഴിയാത്തതിനാൽ ടിക്കറ്റെടുക്കാൻ വിസമ്മതിച്ചു. തുടർന്ന്, കണ്ടക്ടറുമായി വാക്കുതർക്കമായി. ടിക്കറ്റെടുക്കാൻ നിർബന്ധിപ്പിച്ചപ്പോൾ നിർമാണത്തൊഴിലാളിയായ സത്യജോസ് കൈയിലുണ്ടായിരുന്ന തേപ്പുകരണ്ടി കൊണ്ട് കണ്ടക്ടറുടെ തലക്കടിക്കുകയായിരുെന്നന്ന് യാത്രക്കാര്‍ പറഞ്ഞു. തുടർന്ന്, സഹയാത്രികർ സത്യജോസിനെ പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story