Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:08 AM GMT Updated On
date_range 2018-04-14T10:38:59+05:30പി.ജി ഡെൻറൽ പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: സർക്കാർ/ സ്വകാര്യ/ സ്വാശ്രയ ഡെൻറൽ കോളജുകളിൽ പി.ജി ഡെൻറൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി, കേരളാ സ്റ്റേറ്റ് മെരിറ്റ് ലിസ്റ്റിലെ അപേക്ഷാർഥികളുടെ റാങ്കിെൻറയും അവർ 11ന് മൂന്ന് മണിവരെ പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലൂടെ നൽകിയ ഒാൺലൈൻ ഒാപ്ഷനുകളുടെയും അടിസ്ഥാനത്തിൽ, ഒന്നാംഘട്ട അലോട്ട്മെൻറ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എൻ.ആർ.െഎ േക്വാട്ടയിലേക്ക് അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായവരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട അലോട്ട്മെൻറ് പ്രകാരം അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശനപരീക്ഷാ കമീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് 16 മുതൽ 21 വരെയുള്ള തീയതികളിൽ ഒാൺലൈൻ പേയ്മെൻറായി ഒടുക്കണം. അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ 16 മുതൽ 21 വരെയുള്ള തീയതികളിൽ അലോട്ട്മെൻറ് ലഭിച്ച കോളജുകളിൽ അലോട്ട്മെൻറ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം. നിശ്ചിത തീയതിക്കകം ഫീസ് ഒടുക്കി കോളജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറും ഹയർഒാപ്ഷനുകളും നഷ്ടപ്പെടും. 21ന് വൈകീട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട ഡെൻറൽ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ കോളജ് പ്രിൻസിപ്പൽമാർ ഒാൺലൈൻ അഡ്മിഷൻ മാനേജ്മെൻറ് സിസ്റ്റം മുഖേന പ്രവേശന പരീക്ഷാ കമീഷണർക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 -2339101, 2339102, 2339103, 2339104.
Next Story