Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:06 AM GMT Updated On
date_range 14 April 2018 5:06 AM GMTസഹോദരീ ഭർത്താവിെൻറ വെട്ടേറ്റ് യുവാവിന് പരിക്ക്
text_fieldsbookmark_border
വിഴിഞ്ഞം: കുടുംബ വഴക്കിനെത്തുടർന്ന് സഹോദരീ ഭർത്താവിെൻറ വെട്ടേറ്റ് യുവാവിന് പരിക്ക്. ബാലരാമപുരം മംഗലത്തുകോണം സ്വദേശി സന്തോഷിനാണ് (37) വെട്ടേറ്റത്. വ്യാഴാഴ്ച അർധരാത്രി മുട്ടയ്ക്കാട് വിളത്തറയിലെ സഹോദരി രാജേശ്വരിയുടെ വീട്ടൽവെച്ചായിരുന്നു സംഭവം. കഴുത്തിലും കാലിനും വെട്ടേറ്റ് രക്തം വാർന്ന് അവശനിലയിലായ സന്തോഷ് 108 ആംബുലൻസ് വിളിച്ചുവരുത്തി മെഡിക്കൽ കോളജ്ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ പറ്റി കോവളം പൊലീസ് പറയുന്നത്: ഇടക്കിടെ സഹോദരിയുടെ വീട്ടിലെത്താറുള്ള സന്തോഷ് അവരുമായി വഴക്കുണ്ടാക്കുക പതിവാണ്. കഴിഞ്ഞ ദിവസം രാത്രി ഇവിടെെയത്തിയ സന്തോഷും സഹോദരീ ഭർത്താവ് സുരേഷും തമ്മിൽ നടന്ന വാക്കേറ്റത്തിനിടയിലാണ് വെട്ടേറ്റത്. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ചുമട്ടുതൊഴിലാളിയായ സുരേഷ് രക്ഷപ്പെട്ടു. അന്വേഷണം ആരംഭിച്ചതായി കോവളം പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story