Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടിലിരുന്ന...

വീട്ടിലിരുന്ന സഹോദരങ്ങൾക്ക് ഷോക്കേറ്റു

text_fields
bookmark_border
കൊല്ലം: വീട്ടിൽ ജോലികളിൽ ഏർപ്പെട്ടിരുന്ന സഹോദരങ്ങൾക്ക് ഷോക്കേറ്റു. പള്ളിത്തോട്ടം സ്നേഹതീരം നഗർ 68ൽ സ്റ്റീഫൻ (22), സഹോദരി പ്രിയ (17) എന്നിവർക്കാണ് ഷോക്കേറ്റത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. വീടിന് സമീപത്തെ ട്രാൻസ്ഫോമറിൽ ചെറിയ പൊട്ടിത്തെറി ഉണ്ടായതിന് പിന്നാലെയാണ് ഇരുവർക്കും ഷോക്കേറ്റത്. വൈദ്യുതി മണ്ണിലൂടെ പ്രവഹിച്ചതാകാം ഷോക്കേറ്റതെന്ന് സംശയിക്കുന്നു. കെ.എസ്.ഇ.ബി കേൻറാൺമ​െൻറ് സെക്ഷനിൽ നിന്നും ജീവനക്കാരെത്തി ട്രാൻസ്ഫോമറി​െൻറ തകരാർ പരിഹരിച്ചു. ഇതിന് മുമ്പും പലതവണ ട്രാൻസ്ഫോമറിന് തകരാർ സംഭവിക്കുന്നതിന് പിന്നാലെ സമീപത്തെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ കൂട്ടത്തോടെ കത്തിപ്പോയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story