Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 10:35 AM IST Updated On
date_range 13 April 2018 10:35 AM ISTസി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി
text_fieldsbookmark_border
പേരൂർക്കട: . സി.പി.എം മുൻ കൗൺസിലർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളില്‍നിന്ന് സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്കാണ് വ്യാഴാഴ്ച സ്വീകരണം നല്‍കിയത്. കുടപ്പനക്കുന്നില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ആർ. ശശി, മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ, അസി. സെക്രട്ടറി ജി. രാജീവ്, പി.എസ്. നായിഡു, സി.എൽ. രാജൻ എന്നിവർ സംസാരിച്ചു. മുൻ കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ എസ്. മുരുകൻ, ലോക്കൽ കമ്മിറ്റി അംഗം കെ. ജയകുമാർ. മുൻ ബ്രാഞ്ച് സെക്രട്ടറി ഗോപിനാഥൻ നായർ, അനിൽ കുമാർ. പി.എൽ. ജയൻ, ബാബു എന്നിവരും ബി.ജെ.പിയിൽ നിന്ന് പരമേശ്വരൻ നായർ, ശ്രീനാഥ്, വിഷ്ണു എന്നിവരും കോൺഗ്രസിൽനിന്ന് സുജിത് എന്നിവരുമാണ് സി.പി.ഐയിൽ ചേർന്നത്. ഇതിെൻറ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ പഞ്ചായത്ത് ഒാഫിസ് ജങ്ഷനില്‍നിന്ന് പ്രകടനവും ജാഥയും സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി. ഉണ്ണികൃഷ്ണൻ, ആർ. ശശി, മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ, അസി. സെക്രട്ടറി ജി. രാജീവ്, മണ്ഡലം സെക്രേട്ടറിയറ്റ് അംഗം പി.ജെ. സന്തോഷ്, സി.എല്‍. രാജന്‍ എന്നിവര്‍ സംബന്ധിച്ചു. സി.പി.ഐ കുടപ്പനക്കുന്ന്‍ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. സജീവ് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം എസ്.ബാബു സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story