Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 10:56 AM IST Updated On
date_range 12 April 2018 10:56 AM ISTട്രേഡിങ് കമ്പനി കോർപറേഷൻ അടച്ചുപൂട്ടി
text_fieldsbookmark_border
നേമം: കോർപറേഷൻ നേമം സെക്ഷൻ പരിധിയിൽ പാപ്പനംകോട്ട് അനധികൃതമായി പ്രവർത്തിച്ചിരുന്ന ട്രേഡിങ് കമ്പനി കോർപറേഷൻ അധികൃതർ അടച്ചുപൂട്ടി. ക്രമപ്രകാരം ലൈസൻസ് എടുക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് നൽകിയിട്ടും പാലിക്കാത്തതിനെത്തുടർന്നാണ് നഗരസഭ ആരോഗ്യവിഭാഗത്തിെൻറ നടപടി. ഇതുപോലെ നീറമൺകര മുതൽ നേമം വരെയുള്ള നഗരസഭ പരിധിയിലെ 96 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിലും അടുത്തദിവസങ്ങളിൽ നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ആഹാരസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങള്‍ക്കും മലിനീകരണ നിയന്ത്രണ ബോർഡ് പോലുള്ള സ്ഥാപനങ്ങളുടെ ലൈസൻസില്ലാതെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് നേമം ഹെൽത്ത് ഇൻസ്പെക്ടർ എസ്. അനിൽ കുമാർ അറിയിച്ചു. കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിെൻറ മറവിൽ അനധികൃതമായി നിരവധിസ്ഥാപനങ്ങൾ ഉയർന്നുവന്നിരുന്നു. ഇവക്കെതിരെയാണ് ഇപ്പോൾ കോർപറേഷൻ നടപടി ശക്തമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story