Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 10:44 AM IST Updated On
date_range 12 April 2018 10:44 AM ISTവിളിക്കാനെന്ന പേരിൽ മൊബൈൽ ഫോൺ വാങ്ങി ബൈക്കിൽ കടന്നു
text_fieldsbookmark_border
വെഞ്ഞാറമൂട്: ഫോൺ ചെയ്യാനെന്ന വ്യാജേന മൊബൈൽ ഫോൺ വാങ്ങി ബൈക്കിൽ കടന്നുകളഞ്ഞു. വാമനപുരം പാടശേഖരസമിതി പ്രസിഡൻറും പൊതുപ്രവർത്തകനുമായ കുറ്ററ അനിലിെൻറ പന്ത്രണ്ടായിരം രൂപ വിലയുള്ള സ്മാർട്ട് ഫോണാണ് കവർന്നത്. ബുധനാഴ്ച ഉച്ചക്ക് വീട്ടിലെത്തിയ ഒരു യുവാവ് ബൈക്ക് കേടായിപ്പോയെന്നും വർക്ക്ഷോപ്പിലേക്ക് വിളിക്കാൻ ഫോൺ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഈസമയം ബൈക്കിൽ മറ്റൊരാൾ ഇരിക്കുന്നുണ്ടായിരുന്നു. അനിൽ ഫോൺ നൽകിയതോടെ സംസാരിച്ച് റോഡിലേക്കിറങ്ങിയ ഇയാൾ ഓടി ബൈക്കിൽ കയറി ഫോണുമായി കടന്നുകളയുകയായിരുന്നു. ഒരുമാസം മുമ്പ് വെഞ്ഞാറമൂട് തൈക്കാട് ബേക്കറി നടത്തുന്ന സലീമിനും ഇതേഅനുഭവമുണ്ടായിരുന്നു. അന്ന് കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയ രണ്ടംഗസംഘം കടയിലെ മേശപ്പുറത്തിരുന്ന വിലകൂടിയ മൈാബൈൽ ഫോൺ കൈക്കലാക്കി ഓടി ബൈക്കിൽ കയറി കടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story