Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകയർഫെഡ് ചെയർമാന്​...

കയർഫെഡ് ചെയർമാന്​ സ്വീകരണം നൽകി

text_fields
bookmark_border
ചിറയിൻകീഴ്: ട്രാവൻകൂർ കയർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പെരുങ്ങുഴി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കയർഫെഡ് ചെയർമാനെയും ഭരണസമിതി അംഗങ്ങളെയും ആദരിക്കൽ ചടങ്ങും സ്വീകരണയോഗവും സംഘടിപ്പിച്ചു. സ്വീകരണയോഗം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കയർഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ, ഭരണസമിതി അംഗങ്ങളായ ആർ. അജിത്ത്, കഠിനംകുളം സാബു എന്നിവരെ മന്ത്രി പൊന്നാടയണിയിച്ചാദരിച്ചു. യൂനിയൻ പെരുങ്ങുഴി ബ്രാഞ്ച് പ്രസിഡൻറ് കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ. വി. ജോയി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ട്രാവൻകൂർ കയർ തൊഴിലാളി യൂനിയൻ ജില്ല പ്രസിഡൻറ് ആർ. സുഭാഷ്, സി.പി.എം മംഗലപുരം ഏരിയ സെക്രട്ടറി ജി. വിനോദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ. അനിൽ, ബി. ശോഭ, അഴൂർ ലോക്കൽ സെക്രട്ടറി ബി. മുരളീധരൻ നായർ, അഴൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. എം. റാഫി, സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമാരായ എം. ദേവരാജൻ, എസ്.വി. അനിലാൽ, കയർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗം ആർ. അംബിക, പെരുങ്ങുഴി ക്ഷീരസംഘം പ്രസിഡൻറ് പി. പ്രശാന്തൻ, ജി. അനിൽകുമാർ എന്നിവർ സംസാരിച്ചു. സി. സുര സ്വാഗതവും ജി. വാരിജാക്ഷൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story