Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 11:06 AM IST Updated On
date_range 11 April 2018 11:06 AM ISTമുളങ്കാടകം ശ്മശാനം മാലിന്യംതള്ളൽ കേന്ദ്രമാകുന്നു
text_fieldsbookmark_border
കാവനാട്: പടിഞ്ഞാറെ കൊല്ലം കുരീപ്പുഴ മുളങ്കാടകം ശ്മശാനത്തിന് സമീപത്തെ റോഡ് വശവും ശ്മശാന വളപ്പും മാലിന്യം തള്ളൽ കേന്ദ്രമാകുന്നു. ദുർഗന്ധം മൂലം മൂക്ക് പൊത്തിയാലേ ഇതുവഴി സഞ്ചരിക്കാൻ കഴിയൂ. ചാക്കുകെട്ടിലും മറ്റുമായി ദിവസേന വൻതോതിലാണ് ഈ ഭാഗത്ത് മാലിന്യം തള്ളുന്നത്. ചില സമയങ്ങളിൽ കോർപറേഷൻ അധികൃതരെത്തി മാലിന്യം കത്തിച്ചുകളയും. ശ്മശാന മതിലിെൻറ ഒരു ഭാഗം പൊളിഞ്ഞ് കിടക്കുന്നതിനാൽ ഈ ഭാഗത്ത്കൂടിയാണ് വളപ്പിലേക്ക് മലിന്യം വലിച്ചെറിയുന്നത്. കൂടാതെ റോഡുവക്കിൽ ഭീമൻ പൈപ്പുകൾ അടുക്കിയിട്ടിരിക്കുന്നതിനിടയിലും മാലിന്യം തള്ളുന്നുണ്ട്. പൈപ്പുകൾ ഇവിടെ നിന്ന് നീക്കം ചെയ്യണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്. മുളങ്കാടകത്തെ കേന്ദ്രീയ വിദ്യാലയം ഈ മാലിന്യക്കൂമ്പാരത്തിന് സമീപമാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story