Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:30 AM GMT Updated On
date_range 11 April 2018 5:30 AM GMTഗ്രന്ഥ പ്രകാശനം ഇന്ന്
text_fieldsbookmark_border
കൊല്ലം: സനാതനം ധർമസഭയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ധർമസഭ സംസ്ഥാന പ്രസിഡൻറും അധ്യാത്മിക പ്രഭാഷകനുമായ വിശ്വകുമാർ കൃഷ്ണജീവനം ശ്രീനാരായണ ഗുരുവിെൻറ കൃതിയെ ആസ്പദമാക്കി എഴുതിയ 'ആത്മോപദേശ ശതകം ഒരു ഉപനിഷദ് ദർപ്പണം' എന്ന ഗ്രന്ഥം ബുധനാഴ്ച പ്രകാശനം ചെയ്യുമെന്ന് സെക്രട്ടറി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് കൊല്ലം ശാരദാമഠം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാഹിത്യകാരൻ എസ്. രമേശൻനായർക്ക് പുസ്തകംനൽകി പ്രകാശനം നിർവഹിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ആദ്യ വിൽപന നടത്തും. ആർ.പി ബാങ്കേഴ്സ് ഡയറക്ടർ ആർ. പ്രകാശൻപിള്ള പുസ്തകം ഏറ്റുവാങ്ങും. ഗോപീസ് പബ്ലിഷിങ് കോർഡിയൽ എ.ജി പ്രേംചന്ദ് പുസ്തകം പരിചയപ്പെടുത്തും. ധർമസഭ ചീഫ് കോഓഡിനേറ്റർ സുജയ് ഡി. വ്യാസൻ, എ.ജി. പ്രേംചന്ദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story