Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫാഷിസത്തിനെതിരെ വിശാല...

ഫാഷിസത്തിനെതിരെ വിശാല ഐക്യം കെട്ടിപ്പടുക്കണം ^മൗലാന അഹ്​മദ് ബേഗ് നദ്​വി

text_fields
bookmark_border
ഫാഷിസത്തിനെതിരെ വിശാല ഐക്യം കെട്ടിപ്പടുക്കണം -മൗലാന അഹ്മദ് ബേഗ് നദ്വി തിരുവനന്തപുരം: സംഘ്പരിവാർ രാജ്യത്ത് ഭീകരവാഴ്ച നടത്തുമ്പോൾ ഫാഷിസത്തിനെതിരെ വിശാലമായ സമരനിര പടുത്തുയർത്താൻ സന്നദ്ധമാവണമെന്ന് ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ ദേശീയ പ്രസിഡൻറ് മൗലാനാ അഹ്മദ് ബേഗ് നദ്്വി. പൂന്തുറയിൽ ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ ത്രിദിന ദേശീയ പ്രതിനിധി സഭയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഭാഗീയതകൾ മറന്ന് അക്രമികളുടെ കൈക്ക് പിടിക്കണമെന്നും അല്ലെങ്കിൽ സമൂഹം അപ്പാടെ നശിച്ചൊടുങ്ങുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സുലൈമാൻ മൗലവി പറഞ്ഞു. ദേശീയ വൈസ് പ്രസിഡൻറ് കരമന അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. മൗലാനാ ഉസ്മാൻ ബേഗ് റഷാദി (ബംഗളൂരു), മൗലാനാ ഖാലിദ് റഷാദി (മണിപ്പൂർ), മൗലാനാ ഹൻളല ശൈഖ് (വെസ്റ്റ് ബംഗാൾ), മൗലാനാ ജാഫർ ഫൈസി (കർണാടക), ദേശീയ ജനറൽ സെക്രട്ടറി എ.സി. ഫൈസൽ മൗലവി (കേരള), സംസ്ഥാന സെക്രട്ടറിമാരായ ഹാഫിസ് ഷെഫീഖ് ഖാസിമി, ഹാഫിസ് അഫ്സൽ ഖാസിമി, സംസ്ഥാന സമിതിയംഗം അർഷദ് മുഹമ്മദ് നദ്്വി, അബ്്ദുൽ സലീം മൗലവി, ഹാഫിസ് ഷുഐബ് മൗലവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story