Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 10:53 AM IST Updated On
date_range 10 April 2018 10:53 AM ISTഹർത്താൽ അനുകൂലികൾ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി
text_fieldsbookmark_border
കരുനാഗപ്പള്ളി: ഹർത്താൽ അനുകൂലികൾ വായ മൂടിക്കെട്ടി കരുനാഗപ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഹർത്താലുകാർക്ക് ഐക്യദാർഢ്യവുമായി വിവിധ സംഘടകളും അഭിവാദ്യങ്ങൾ അർപ്പിച്ചു. കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളിയിൽനിന്ന് സർവിസ് പോയ ഒരുബസിന് നേരെ ശാസ്താംകോട്ട മണ്ണെണ്ണമുക്കിന് സമീപം കല്ലേറ് നടന്നതിനാൽ പിന്നീട് ഡിപ്പോയിൽനിന്നുള്ള ഗ്രാമീണ സർവിസുകൾ നിർത്തിെവച്ചു. കരുനാഗപ്പള്ളി ഡിപ്പോയിൽനിന്ന് ദേശീയപാതയിലൂടെ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് കോൺവോയ് ആയി 24 ബസുകൾ സർവിസ് നടത്തി. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. സർക്കാർ ഒാഫിസുകളിലും ഹാജർ നില കുറവായിരുന്നു. ഹർത്താലുകാരെ നേരിടാൻ കരുനാഗപ്പള്ളിയിൽ ശക്തമായ പൊലീസ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story