Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 10:41 AM IST Updated On
date_range 10 April 2018 10:41 AM ISTഹർത്താൽ അനുകൂലികളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹം^ ഫ്രറ്റേണിറ്റി മൂവ്മെൻറ്
text_fieldsbookmark_border
ഹർത്താൽ അനുകൂലികളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹം- ഫ്രറ്റേണിറ്റി മൂവ്മെൻറ് തിരുവനന്തപുരം: ദലിത് സംയുക്തസമിതി തിങ്കളാഴ്ച നടത്തിയ ഹർത്താലിനെ അനുകൂലിച്ചവരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഹർത്താലിെൻറ ഭാഗമായി ഒരുവിധ അനിഷ്ടസംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽ ഇത് ആവർത്തിക്കപ്പെട്ടതിലൂടെ ഹർത്താലിനെ അമർച്ച ചെയ്യാൻ ഉന്നതതലത്തിൽനിന്ന് പൊലീസിന് ഉത്തരവ് ലഭിച്ചിട്ടുണ്ടായിരുന്നുവെന്ന് വ്യക്തമാവുകയാണ്. സംസ്ഥാന സെക്രട്ടറി റമീസ് വേളം, തിരുവനന്തപുരം ജില്ല പ്രസിഡൻറ് മഹേഷ് തോന്നക്കൽ, കോഴിക്കോട് ജില്ല പ്രസിഡൻറ് നഈം ഗഫൂർ, ജനറൽ സെക്രട്ടറി സജീർ ടി.സി, മലപ്പുറം ജില്ല സെക്രട്ടറി ബാസിത് താനൂർ അടക്കമുള്ള നിരവധി ഫ്രറ്റേണിറ്റി പ്രവർത്തകരാണ് ഹർത്താലിനെ അനുകൂലിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിനെതുടർന്ന് അറസ്റ്റിലായത്. അന്യായ അറസ്റ്റിനെതിരെ തിങ്കളാഴ്ച വൈകീട്ട് ജില്ല, മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. അറസ്റ്റ് വരിച്ച പ്രവർത്തകരെ ആദരിച്ചു. അറസ്റ്റിലായ ദലിത്--സാമൂഹിക--മനുഷ്യാവകാശ പ്രവർത്തകരെ ഫ്രറ്റേണിറ്റി നേതാക്കൾ സ്റ്റേഷനുകളിലെത്തി സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story