Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലയിൽ ഇന്ന്​...

ജില്ലയിൽ ഇന്ന്​ ഹോട്ടലുകൾ അടച്ചിടും ഹർത്താലുമായി സഹകരിക്കില്ല

text_fields
bookmark_border
തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തെ ജി.എസ്.ടിയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഹോട്ടലുകളും റസ്റ്റാറൻറുകളും തിങ്കളാഴ്ച അടച്ചിട്ട് ജി.എസ്.ടി ഭവനിലേക്ക് മാർച്ച് നടത്തും. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷ‍​െൻറ നേതൃത്വത്തിലാണ് കട അടയ്ക്കൽ സമരവും മാർച്ചും നടത്തുന്നത്. അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സമരങ്ങളുടെ ഭാഗമായാണ് ജില്ല കമ്മിറ്റി മാർച്ച് നടത്തുന്നത്. പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന മാർച്ച് വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസ്ക്ലബിന് സമീപത്തെ ജി.എസ്.ടി ഭവന് മുന്നിൽ നടത്തുന്ന ധർണ എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ചില സംഘടനകൾ തിങ്കളാഴ്ച നടത്തുന്ന ഹർത്താലിൽ സഹകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോ. സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടിയും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു. മറ്റ് ജില്ലകളിൽ ഹോട്ടലുകളും റസ്റ്റാറൻറുകളും തുറന്നുപ്രവർത്തിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story