Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹഡില്‍ കേരളയിൽ...

ഹഡില്‍ കേരളയിൽ സംരംഭകര്‍ക്ക് ആത്മവിശ്വാസമേകി കടലോരക്കൂട്ടം

text_fields
bookmark_border
തിരുവനന്തപുരം: നൂതന സംരംഭകത്വ ആശയങ്ങളുമായെത്തിയ യുവസംരംഭകർക്ക് കടൽക്കൂട്ടത്തിൽ പരിചയസമ്പന്നരുടെ വഴിയൊരുക്കൽ. സ്റ്റാർട്ടപ് മിഷനും ഇൻറര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഹഡില്‍ കേരള സമ്മേളനത്തി​െൻറ ഭാഗമായി നടന്ന 'ബീച്ച് ഹഡി'ലാണ് ജീവിതവിജയം നേടാനുള്ള വഴികള്‍ പരിചയസമ്പന്നരില്‍നിന്ന് യുവസംരംഭകര്‍ കേട്ടറിഞ്ഞത്. വിജയിക്കുമെന്നുള്ള ഉറച്ച ആത്മവിശ്വാസവും തക്കസമയത്ത് തീരുമാനങ്ങളെടുക്കാനുള്ള കഴിവുമാണ് സ്റ്റാർട്ടപ് സംരംഭകന് വേണ്ട പ്രധാനഗുണങ്ങളെന്ന് ഈ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. അധികചെലവ് ഒഴിവാക്കാന്‍ മൂന്നാംനിര നഗരങ്ങളിലെ എന്‍ജിനീയറിങ് കോളജില്‍നിന്ന് ജോലിക്കാരെ കണ്ടെത്തണം. നിക്ഷേപം കിട്ടാന്‍ ബുദ്ധിമുട്ടുന്ന സ്റ്റാര്‍ട്ടപ്പുകളോട് നിരാശരാവരുത്. എവിടെയെങ്കിലും നിക്ഷേപസാധ്യത കണ്ടാല്‍ സ്വീകരിക്കാന്‍ മടിക്കരുത്. ഇംഗ്ലീഷ് ഒഴുക്കോടെ പറയാന്‍ സാധിക്കുന്നതല്ല നല്ല സാങ്കേതിക വിദഗ്ധ‍​െൻറ കഴിവ്. വിഡിയോ മാർക്കറ്റിങ്ങി‍​െൻറ കാലത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. സാങ്കേതികവിദ്യ അറിയില്ലെന്നത് സ്റ്റാര്‍ട്ടപ് സംരംഭം തുടങ്ങാതിരിക്കാനുള്ള കാരണമല്ല. സ്വന്തം കഴിവുകള്‍ എന്തിന് ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സംരംഭങ്ങളുടെ വിജയമെന്നും വിദഗ്ദർ പറഞ്ഞു. ഡിവിയോ ഡിജിറ്റലി‍​െൻറ സ്ഥാപകയും സി.ഇ.ഒയുമായ സൗമ്യ അയ്യര്‍, ഒക്ടേ‍​െൻറ സ്ഥാപകന്‍ പുനീത് മുദ്ഗില്‍, ഇന്‍ഫോ എഡ്ജ് ഇന്ത്യയുടെ സി.ടി.ഒ വിഭോര്‍ ശര്‍മ, സണ്‍ ആന്‍ഡ് സാന്‍ഡ്സ് അഡ്വൈസേഴ്സ് കമ്പനി ലിമിറ്റഡ് സി.ഇ.ഒ രാഹുല്‍ നര്‍വേക്കര്‍, ക്വെസ​െൻറിസ് സഹസ്ഥാപകനും ബ്ലോക്ക്ചെയിന്‍ വിദഗ്ധനുമായ ജിക്കു ജോസ് എന്നിവരാണ് ബീച്ച് ഹഡില്‍ ചര്‍ച്ചയില്‍ ആശയവിനിമയം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story