Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകവർച്ചക്കിടെ നിരവധി...

കവർച്ചക്കിടെ നിരവധി മോഷണക്കേസുകളിലെ പ്രതി ​പിടിയിൽ

text_fields
bookmark_border
വെള്ളറട: പ്രദേശത്തും പരിസരങ്ങളിലും നിരവധി കവർച്ചകൾ നടത്തിയ പ്രതി പിടിയിൽ. തിരുവല്ലം മേനിലം കീഴെപാലകുന്ന് വീട്ടിൽ തിരുവല്ലം ഉണ്ണിയെന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണൻ (43)ആണ് പിടിയിലായത്. ആറാട്ട്കുഴിയിൽ രാജ​െൻറ ഉടമസ്ഥതയിലുള്ള കട കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് പിടികൂടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അസി. സബ് ഇൻസ്െപക്ടർ പ്രശാന്ത്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രതീപ്, ഷിബു, അജിത്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്. കവർച്ച നടത്തിയ ആറാട്ട്കുഴിയിലും നൂലിയത്തും എത്തിച്ച് തെളിവെടുപ്പ്നടത്തി. ആര്യൻകോട് കിണറുകളിൽ കീടനാശിനി കലർത്തിയ കേസിൽ േനരത്തേ ഇയാൾ പിടിയിലായിട്ടുണ്ട്. സി.ഐ അജിത്കുമാറി​െൻറ നേതൃത്വത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story