Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 10:41 AM IST Updated On
date_range 8 April 2018 10:41 AM ISTദേശീയ ന്യൂനപക്ഷ കമീഷനിലെത്തുന്ന പരാതികൾ കുറഞ്ഞു
text_fieldsbookmark_border
ഇൗ വർഷം ലഭിച്ചത് 1498 പരാതികൾ ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമീഷന് (എൻ.സി.എം) മുമ്പാകെയെത്തുന്ന പരാതികൾ കുറയുന്നതായി ചെയർമാൻ ഖൈറുൽ ഹസൻ റിസ്വി. 2017-18 കാലയളവിൽ കമീഷന് ലഭിച്ചത് 1498 കേസുകളാണ്. എൻ.ഡി.എ അധികാരത്തിലെത്തിയതിനുശേഷം ഏറ്റവും കുറവു കേസുകൾ ന്യൂനപക്ഷ കമീഷന് മുന്നിലെത്തിയത് ഇൗ സാമ്പത്തിക വർഷത്തിലാണെന്നും എൻ.സി.എം ചെയർമാൻ അറിയിച്ചു. ആകെയുള്ള 1498 പരാതികളിൽ 1263 എണ്ണം തീർപ്പാക്കിയിട്ടുണ്ട്. 2014-15 കാലയളവിൽ 1995ഉം 2015-16 കാലയളവിൽ 1974ഉം കഴിഞ്ഞതവണ 1647ഉം പരാതികളായിരുന്നു കമീഷന് മുമ്പാകെ എത്തിയത്. ആകെ കേസുകളിൽ 1128 എണ്ണം രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടതാണ്. ക്രിസ്റ്റ്യൻ വിഭാഗത്തിൽനിന്ന് നൂറും സിഖ്, ജൈന, ബുദ്ധ വിഭാഗക്കാരിൽനിന്ന് യഥാക്രമം 83, 48, 22 പരാതികളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏറ്റവും ചെറിയ ന്യൂനപക്ഷമായ പാർസി സമുദായത്തിൽനിന്ന് മൂന്ന് പരാതികളാണ് ലഭിച്ചത്. പരാതികളിൽ 877 എണ്ണവും ക്രമസമാധാനവുമായി ബന്ധപ്പെട്ടതാണ്. പരാതികൾ ഒാരോ വർഷവും കുറഞ്ഞു വരുന്നുണ്ടെന്നും ഒന്നു രണ്ടു സംസ്ഥാനങ്ങൾ മാറ്റിനിർത്തിയാൽ ക്രമസമാധാനവുമായി ബന്ധപ്പെട്ട പരാതികൾക്ക് കുറവുണ്ടെന്നും ഖൈറുൽ ഹസൻ റിസ്വി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story