Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 10:41 AM IST Updated On
date_range 8 April 2018 10:41 AM ISTടെക്നോപാർക്കിലേക്ക് നിലവിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവിസ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന്
text_fieldsbookmark_border
തിരുവനന്തപുരം: ടെക്നോപാർക്കിലേക്ക് നിലവിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവിസ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ഡോ. ശശി തരൂർ എം.പി. ടെക്നോപാർക്കിലേക്ക് ജീവനക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഉണ്ടായിരുന്ന ബസ് സർവിസുകളിൽ അമ്പത് ശതമാനത്തോളം നിർത്തലാക്കിയതോടെ ജീവനക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇതുമല്ല ജീവനക്കാർ കൃത്യസമയത്ത് ഒാഫിസിൽ എത്താൻ കഴിയാത്ത സാഹചര്യമാണ്. കെ.എസ്.ആർ.ടി.സി ബസിെൻറ അഭാവത്തിൽ ഒാേട്ടായെ ആശ്രയിക്കുന്നവരിൽ നിന്നും അമിതമായ ചാർജ് ഇൗടാക്കുന്നതായി ആക്ഷേപമുണ്ട്. ഇക്കാര്യങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനായി നേരത്തെ ഉണ്ടായിരുന്ന ബസ് സർവിസുകൾ പുനഃസ്ഥാപിക്കണമെന്ന് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ടെക്നോപാർക്കിലെ ജീവനക്കാരുടെ സൗകര്യാർഥം വഞ്ചിനാട് എക്സ്പ്രസിൽ കഴക്കൂട്ടത്ത് എത്തുന്നവർക്ക് ടെക്നോപാർക്കിലേക്ക് ഒരു ഫീഡർ ബസ് സർവിസ് അനുവദിക്കുക, പാളയം-ബൈപാസ്-ഇൻേഫാസിസ് മേഖലയിൽ നിന്നും കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സർവിസ് അനുവദിക്കുക, വട്ടിയൂർക്കാവിൽ നിന്നും ടെക്നോപാർക്കിലേക്ക് ബസ് സർവിസ് ആരംഭിക്കുക, ഇതോടൊപ്പം കിൻഫ്രയിേലക്കും മേൽ പോയൻറുകളിൽ നിന്നും ബസ് സർവിസ് ആരംഭിക്കണമെന്നും മന്ത്രിക്കയച്ച കത്തിൽ തരൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story