Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:23 AM IST Updated On
date_range 7 April 2018 11:23 AM ISTബി.ജെ.പി വിരുദ്ധ പാർട്ടികളുടെ ഏകോപനം പ്രായോഗികമല്ല ^എസ്. രാമചന്ദ്രൻപിള്ള
text_fieldsbookmark_border
ബി.ജെ.പി വിരുദ്ധ പാർട്ടികളുടെ ഏകോപനം പ്രായോഗികമല്ല -എസ്. രാമചന്ദ്രൻപിള്ള കൊല്ലം: ദേശീയതലത്തിൽ ബി.െജ.പി വിരുദ്ധ പാർട്ടികളുടെ ഏകോപനം പ്രയോഗികമല്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. ബി.ജെ.പി വിരുദ്ധവോട്ടുകൾ ഏകോപിപ്പിക്കലാണ് സാധ്യമായിട്ടുള്ളത്. കോൺഗ്രസുമായി ധാരണയോ മുന്നണിയോ ഇല്ലാതെ ബി.െജ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കണം. കൊല്ലം പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വിരുദ്ധ കക്ഷികളുടെ യോജിപ്പ് പ്രായോഗികമല്ലെന്ന് ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലൂടെ വ്യക്തമായതാണ്. ഇവിടങ്ങളിലെ രാഷ്ട്രീയ കക്ഷികൾ വ്യത്യസ്ത നിലപാടുകളിലാണ്. ബി.ജെ.പി ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഉത്തർപ്രദേശിലെ പ്രധാന പ്രതിപക്ഷ പാർട്ടികളായ എസ്.പിയും ബി.എസ്.പിയും കോൺഗ്രസുമായി ചങ്ങാത്തം സാധ്യമല്ലെന്നാണ് പറയുന്നത്. ആന്ധ്ര, തെലങ്കാന ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന പാർട്ടികളും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. കോൺഗ്രസുമായി മുന്നണിയോ ധാരണയോ ഉണ്ടാക്കിയാൽ ഇടതുപക്ഷ രാഷ്ട്രീയം പറയാനാകാത്ത സ്ഥിതിവരും. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനൊപ്പം ഇടതുരാഷ്ട്രീയം ശക്തിപ്പെടുത്തുകയാണ് സി.പി.എം അജണ്ട. ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും നയങ്ങൾ തമ്മിൽ വലിയ അന്തരമില്ല. ഉദാരവത്കരണനയത്തിെൻറ വക്താക്കൾ തങ്ങളാണെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. സി.പി.എമ്മിന് കരുത്തുള്ളിടത്ത് സ്വന്തമായി മത്സരിക്കും. മറ്റുള്ളിടത്ത് ആർക്കാണോ ബി.ജെ.പിയെ തോൽപിക്കാനാവുക അവർക്ക് വോട്ട് ചെയ്യും. ഉത്തർപ്രദേശിൽ അടുത്തിടെ നടന്ന ഉപെതരഞ്ഞെടുപ്പിൽ ഈ സമീപനമാണ് സ്വീകരിച്ചത്. ബംഗാളിലും ത്രിപുരയിലും ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും വലിയ സാധ്യതകളാണ് മുന്നിൽ തെളിയുന്നത്. സി.പി.എം തെരഞ്ഞെടുപ്പ് പാർട്ടിയല്ല. ജനകീയ പ്രശ്നങ്ങൾ ഉയർത്തിയാണ് പ്രവർത്തിക്കുന്നത്. സി.പി.എം വളരുന്നുണ്ട്. അത് തെരഞ്ഞെടുപ്പുകളിൽ കാണാനായില്ല എന്നുമാത്രം. കോൺഗ്രസുമായി സഹകരണം വേണ്ട എന്നതടക്കം സി.പി.എം നിലപാടുകൾ ചർച്ചചെയ്ത് തീരുമാനിക്കുന്നതാണ്. കൈയടിച്ച് പാസാക്കുന്നതല്ല. നിലപാടുകൾ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്തും. സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ സംബന്ധിച്ചു. പ്രസ് ക്ലബ് ട്രഷറർ പ്രദീപ് ചന്ദ്രൻ അധ്യക്ഷതവഹിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എസ്.ഷാജിലാൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story