Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആൻറണിയുമായി...

ആൻറണിയുമായി വിജയകുമാര്‍ കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
തിരുവനന്തപുരം: ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആൻറണിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച കെ.പി.സി.സി ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ചെങ്ങന്നൂരില്‍ ഇതിനപ്പുറം ജനസമ്മതിയുള്ള നേതാവിനെ കിട്ടാനില്ലെന്ന് ആൻറണി പറഞ്ഞു. സാധാരണ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോള്‍ പൊട്ടിത്തെറിയുണ്ടാകും. എന്നാല്‍, വിജയകുമാറിനെ പ്രഖ്യാപിച്ചപ്പോള്‍ അതുണ്ടായില്ലെന്ന് മാത്രമല്ല വലിയ സ്വീകാര്യത ലഭിക്കുകയുംെചയ്തു. ഇത്രയേറെ ജനസമ്മതിയും ജനസ്വീകാര്യതയും മറ്റാര്‍ക്കുമില്ല. അതിനുമപ്പുറം ഇത്രയും ജനങ്ങളോടൊപ്പം നില്‍ക്കുന്ന മറ്റൊരാളെ സ്ഥാനാർഥിയായി കിട്ടാനുമില്ല. തെരഞ്ഞെടുപ്പ്‌ പോലും അവിടെ പ്രഖ്യാപിച്ചിട്ടില്ല. പ്രചാരണം തുടങ്ങിയ ശേഷം ആവശ്യപ്പെട്ടാല്‍ അവസാനഘട്ടത്തില്‍ താനുംപോകും. നാടിന് വികസനം ആവശ്യമാണ്. റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളുമൊക്കെ വേണം. അതില്‍നിന്ന് പിറകോട്ട് പോകാന്‍ കഴിയില്ല. വികസനം വരണം. അത് പരമാവധി സമന്വയത്തിലൂടെ ആയിരിക്കണമെന്നും അേദ്ദഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story