Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യവസായിയുടെ ആത്മഹത്യ:...

വ്യവസായിയുടെ ആത്മഹത്യ: സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

text_fields
bookmark_border
തിരുവനന്തപുരം: വേളി വ്യവസായ എസ്റ്റേറ്റിലെ വ്യവസായി ഇ.പി. സുരേഷിനെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സുരേഷി​െൻറ കമ്പനിയുടെ പേര് മാറ്റിക്കിട്ടാൻ വിവിധ ഓഫിസുകളിൽ ഒരുവർഷമായി കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല. സ്ഥലവിലയുടെ കാര്യത്തിൽ പീഡിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തെ വ്യവസായ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള ആറോളം ബില്ലുകൾ നിയമസഭ പാസാക്കിയതി​െൻറ ചൂടാറുംമുമ്പാണ് ഒരു വ്യവസായിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. കേരളം നിക്ഷേപ സൗഹൃദമാക്കിയെന്ന സർക്കാറി​െൻറ വീമ്പുപറച്ചിലിന് ഒരു അർഥവുമില്ല എന്നതിന് തെളിവാണ് ഈ സംഭവം. സർക്കാർ ഈ സംഭവം ഗൗരവത്തിലെടുക്കണം. ഇനിയും ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story