Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:41 AM GMT Updated On
date_range 2018-04-07T11:11:59+05:30ഹർത്താലിന് പിന്തുണ നൽകും
text_fieldsകൊല്ലം: ദലിത് സംഘടനകൾ തിങ്കളാഴ്ച നടത്തുന്ന ഹർത്താലിന് ജനതാദൾ (യു) നിതീഷ്കുമാർ വിഭാഗം, ജനതാ േട്രഡ് യൂനിയൻ സെൻറർ (യു-.ജെ.ടി.യു.സി) സംയുക്തമായി പിന്തുണ പ്രഖ്യാപിച്ചു. ദലിത് വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ജില്ല പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജനതാദൾ (യു) ജില്ല പ്രസിഡൻറ് ചെമ്പകശ്ശേരി ചന്ദ്രബാബു അധ്യക്ഷതവഹിച്ചു, ജനറൽ സെക്രട്ടറി വിനോദ് ബാഹുലേയൻ മുഖ്യപ്രഭാഷണം നടത്തി. കിളികൊല്ലൂർ വാഹിദ്, മയ്യനാട് ജാൻസ്നാഥ്, നിഥിൻ സോമൻ, ശ്യാം ജി. കൃഷ്ണ, വെള്ളിമൺ േപ്രംചന്ദ്രകുമാർ, ശശികല എസ്. ആശ്രാമം, സുരേഷ്കുമാർ ജി. മാമൂട് എന്നിവർ സംസാരിച്ചു. രോഗം തളർത്തിയ കുടുംബത്തിന് ആശ്വാസമായി ജമാഅത്ത് നവമാധ്യമ കൂട്ടായ്മ ചവറ: രോഗം തളർത്തിയതോടെ ജീവിതം വഴിമുട്ടിയ കുടുംബത്തിന് ആശ്വാസത്തിെൻറ തണലുമായി ജമാഅത്ത് നവമാധ്യമ കൂട്ടായ്മയെത്തി. തേവലക്കര കോയിവിള ഒറ്റാനിക്കൽ മോഹനൻപിള്ളയുടെ മരുമകനായ സജീവാണ് മെനിഞ്ചൈറ്റിസ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഭാര്യ സജിതക്കൊപ്പം മോഹനൻപിള്ളയുടെ വീട്ടിൽ കഴിയുന്ന യുവാവിന് തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിൽ നടത്തിവരുന്ന ചികിത്സക്കായി ഇതിനോടകം തന്നെ വലിയൊരു തുക ചെലവായി. കുടുംബത്തിെൻറ ദുരിതാവസ്ഥ അറിഞ്ഞതോടെ തേവലക്കര കോയിവിള ഷെരീഫുൽ ഇസ്ലാം മുസ്ലിം ജമാഅത്തിലെ അംഗങ്ങൾ ഉൾപ്പെട്ട ഷെരീഫുൽ ഇസ്ലാം നവമാധ്യമ കൂട്ടായ്മയാണ് സഹായിക്കാനുള്ള മനസ്സോടെ ഒരുമിച്ചത്. 250ഓളം വരുന്ന ജമാഅത്ത് അംഗങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മയിൽ സമാഹരിച്ചത് 1,13,100 രൂപയാണ്. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് ഗ്രൂപ് അഡ്മിൻ അക്ബർ ഗ്ലോബലിെൻറ നേതൃത്വത്തിൽ സജീവിനെ സന്ദർശിച്ച അംഗങ്ങൾ ഭാര്യ സജിതക്ക് സഹായധനം കൈമാറി. ജാതി ചിന്തകൾക്കപ്പുറം മാനുഷികമൂല്യങ്ങൾ മാത്രം മുന്നിൽകണ്ട് നിർധനർക്ക് സഹായമെത്തിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് അക്ബർ ഗ്ലോബൽ പറഞ്ഞു. നാലുമാസം മുമ്പ് രൂപവത്കരിച്ച കൂട്ടായ്മ നടത്തുന്ന രണ്ടാമത്തെ ജീവകാരുണ്യ പദ്ധതിയാണിത്. ഒരു മാസം മുമ്പ് തേവലക്കരയിലെ നിർധന യുവതിയുടെ വിവാഹത്തിന് ഒരുലക്ഷം സമാഹരിച്ച് നൽകിയിരുന്നു. പ്രവർത്തകരായ ഹാഷിം കുറ്റിപ്പുറത്ത്, ഷാഫി ഇസ്മയിൽ, അസീം കാസിംപിള്ള, ജലീൽ ജമാൽ, അൻസാർ ചെറിയചാലിൽ, ശിഹാബ് പുല്ലിക്കാട്, ഷാഹിൻഷാ, നദീർ എന്നിവർ പങ്കെടുത്തു.
Next Story