Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രശ്​നങ്ങൾക്ക്​...

പ്രശ്​നങ്ങൾക്ക്​ വിവരസാധ്യതകളിൽ പരിഹാരം: ഇന്ത്യ ഗ്ലോബല്‍ ഇംപാക്ട് ചലഞ്ച് ഒരുങ്ങുന്നു

text_fields
bookmark_border
തിരുവനന്തപുരം: സാമൂഹിക പ്രശ്നങ്ങളെ വിവരസാധ്യതകൾ പ്രയോജനപ്പെടുത്തി പരിഹരിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിച്ച് പ്രശസ്തമായ സിംഗുലാരിറ്റി യൂനിവേഴ്സിറ്റി 'ഇന്ത്യാ ഗ്ലോബല്‍ ഇംപാക്ട് ചലഞ്ച്' (ജി.ഐ.സി) സംഘടിപ്പിക്കും. അടുത്ത 10 വര്‍ഷത്തേക്ക് വിദ്യാഭ്യാസം, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ കണ്ടുപിടിത്തങ്ങളും സ്റ്റാര്‍ട്ടപ് ആശയങ്ങളും അവതരിപ്പിക്കുകാണ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. ആർക്കും സിംഗുലാരിറ്റിയുടെ ഇന്ത്യ ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചില്‍ പങ്കെടുക്കാം. ജേതാവിനെ 2018 ജൂൈല ഏഴിന് തെരഞ്ഞെടുക്കും. അമേരിക്കയില്‍ സിംഗുലാരിറ്റി യൂനിവേഴ്സിറ്റി ഇന്‍കുബേറ്റര്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരവും ജേതാവിന് ലഭിക്കും. കേരള ഇന്നവേഷന്‍ ചലഞ്ചില്‍ വിജയികളാകുന്ന ടീമിന് ലക്ഷങ്ങളാണ് സഹായധനമായി ലഭിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിക്കുന്നത് ആവേശം പകരുന്ന കാര്യമാണെന്ന് സിംഗുലാരിറ്റി യൂനിവേഴ്സിറ്റി ജി.ഐ.സി ഡയറക്ടര്‍ റെജിന നിജിമ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും ചെറുപ്പമുള്ള തൊഴില്‍ സമൂഹമായി ഇന്ത്യ വളരുമെന്ന് സ്റ്റാർട്ടപ് മിഷന്‍ സി.ഇ.ഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story