Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:41 AM GMT Updated On
date_range 2018-04-07T11:11:59+05:30പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണം ^സി.പി.ഐ
text_fieldsപഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണം -സി.പി.ഐ കുണ്ടറ: ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റി അംഗവുമായ ജലജ ഗോപനെ ആക്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.പി.ഐ പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് ഇളമ്പള്ളൂർ പഞ്ചായത്തിലെ എല്ലുകുഴി ഭാഗത്ത് ജനസേവാദൾ ക്യാമ്പിനോടനുബന്ധിച്ച് നാട്ടിയിരുന്ന കൊടിമരങ്ങളും മറ്റും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നശിപ്പിച്ചിരുന്നു. വിവരം പൊലീസിൽ അറിയിക്കുകയും പൊലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്വേഷണം നടക്കുന്ന അവസരത്തിൽ ക്യാമ്പിൽ പങ്കെടുത്തവരെ യൂത്ത് കോൺഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ജലജ ഗോപനെ ഇവർ തടഞ്ഞ് നിർത്തി അസഭ്യംപറയുകയും അക്രമിക്കുകയും അപകീർത്തിപരമായ പോസ്റ്ററുകൾ പതിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, ഇളമ്പള്ളൂർ മണ്ഡലം സെക്രട്ടറി എസ്.ഡി. അഭിലാഷ്, മണ്ഡലം കമ്മിറ്റി അംഗം ആർ. ശിവശങ്കരപ്പിള്ള, അസി. സെക്രട്ടറി കെ. ശിവശങ്കരപ്പിള്ള എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story