Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:08 AM IST Updated On
date_range 7 April 2018 11:08 AM ISTചെറിയവെളിനല്ലൂർ മേഖലയിൽ വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം
text_fieldsbookmark_border
നാല് ആടുകൾ ചത്തു, കാമറ സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഓയൂർ: ചെറിയവെളിനല്ലൂർ മേഖലയിൽ അജ്ഞാതജീവിയുടെ ആക്രമണം വീണ്ടും. നാല് ആടുകളെ കൊന്നു. റോഡുവിള പൂച്ചെടിപൊയ്കയിൽ അബ്ദുൽ സമദിെൻറ നാല് ആടുകളെയാണ് കൊന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കൂടിെൻറ വാതിൽ തകർത്ത് അകത്തുകടന്നാണ് ആടുകളെ കടിച്ചുകൊന്നത്. കഴിഞ്ഞദിവസം വട്ടപ്പാറ, കാരയ്ക്കൽ മുളയിറച്ചാലിൽ അജ്ഞാതജീവി രണ്ട് ആടുകളെ കടിച്ചുകൊല്ലുകയും ആറ് ആടുകളെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഈ രണ്ട് സംഭവങ്ങളോടുകൂടി പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്. വിവരമറിഞ്ഞ് അഞ്ചൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിൽനിന്ന് ഉദ്യോഗസ്ഥരും മൃഗസംരക്ഷണവകുപ്പ് ജീവനക്കാരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയോ സമാനവിഭാഗത്തിൽപെട്ട ചെറുനരികളോ ആകാം എന്ന നിഗമനത്തിലാണ് ഇപ്പോഴും വനപാലകർ. പ്രദേശത്ത് നിരീക്ഷണ കാമറകളും വന്യജീവികളെ പിടികൂടുന്നതിന് കെണിയും സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു. കണികാണാൻ കൃഷ്ണവിഗ്രഹങ്ങളുമായി തമിഴ് വ്യാപാരികള്‍ പത്തനാപുരം: വിഷുക്കാലത്തേക്കുള്ള കൃഷ്ണവിഗ്രഹങ്ങളുമായി തമിഴ് വ്യാപാരികള്‍ എത്തിത്തുടങ്ങി. വിഷുക്കണിക്ക് ഉപയോഗിക്കുന്ന വസ്തുകളിൽ പ്രധാനമാണ് കൃഷ്ണവിഗ്രഹങ്ങൾ. ഇതിനായി ഉപയോഗിക്കുന്ന പ്രത്യേക കൃഷ്ണവിഗ്രഹങ്ങളാണ് പാതയോരങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കളിമണ്ണിലും പ്ലാസ്റ്റർ ഓഫ് പാരീസിലുമുള്ള വിഗ്രഹങ്ങളാണധികവും. തമിഴ്നാട്ടിലെ കളിമണ്ണ് ഗ്രാമമായ തേന്‍പൊത്തൈ, ശിവകാശി, ശ്രീവല്ലിപുത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രതിമകള്‍ എത്തിക്കുന്നത്. വ്യത്യസ്ത വലിപ്പത്തിലും വര്‍ണങ്ങളിലുമുള്ളതാണ് പ്രതിമകള്‍. വലിപ്പമനുസരിച്ചാണ് വില. 50 മുതല്‍ 300 രൂപ വരെയാണ് വില. ഫൈബർ ഉപയോഗിച്ചുള്ളതിന് വില ഇതിലും കൂടും. വിഷുവിന് രണ്ടാഴ്ച മുേമ്പ സംഘമായി എത്തുന്ന വ്യാപാരികള്‍ കൂടുതലും പാതയോരങ്ങളില്‍െവച്ചാണ് പ്രതിമകള്‍ വില്‍ക്കുന്നത്. കളിമണ്ണും മറ്റുമായി എത്തി നേരിട്ട് പ്രതിമകൾ നിർമിക്കുന്നവരുമുണ്ട്. കൃഷിയിടങ്ങളിൽനിന്ന് മേൽമണ്ണ് മാറ്റുന്നതിനാൽ ഇത്തവണ കളിമണ്ണിന് ക്ഷാമം ഉണ്ടായിരുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. ബാക്കിയുള്ളവ നഗരങ്ങളിലെ കടകളില്‍ വില്‍ക്കും. നിരവധിയാളുകളാണ് പ്രതിമകൾ വാങ്ങാനെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story