Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 11:08 AM IST Updated On
date_range 7 April 2018 11:08 AM ISTഹഡിൽ കേരള: 600ഒാളം സ്റ്റാർട്ടപ്പുകൾ, 1350 പ്രതിനിധികൾ
text_fieldsbookmark_border
തിരുവനന്തപുരം: സ്റ്റാർട്ടപ് മിഷെൻറ ആഭിമുഖ്യത്തിൽ കോവളത്ത് നടക്കുന്ന ഹഡില്‍ കേരളയുടെ ആദ്യദിനത്തില്‍ പങ്കെടുക്കാനെത്തിയത് 1350 പ്രതിനിധികളും അറുനൂറോളം സ്റ്റാർട്ടപ്പുകളും. കേരളത്തിന് പുറത്തുള്ള 40 സ്റ്റാര്‍ട്ടപ്പുകളും 12 നിക്ഷേപകരും സമ്മേളനത്തിനെത്തി. കടലോര ഹഡിലുകളില്‍ 10 സംരംഭസ്ഥാപകരുടെയും 20 സാങ്കേതിക വിദഗ്ധരുടെയും പ്രഭാഷണങ്ങളും നിക്ഷേപകരുമായുള്ള 150 ഏകാംഗ കൂടിക്കാഴ്ചകളും നടന്നു. പ്രഭാഷണത്തിനെത്തുന്നവരില്‍ വ്യവസായ പ്രമുഖര്‍ക്കുപുറമേ വിജയകരമായി സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നവരും സംരംഭകരും നിക്ഷേപകരുമുണ്ട്. 'സോഹോ' പ്രതിനിധി കുപ്പുലക്ഷ്മി കൃഷ്ണമൂര്‍ത്തി, ട്രൂ കോളര്‍ സഹ സ്ഥാപകന്‍ നമി സരിങാലം തുടങ്ങി നിരവധിപേർ സംസാരിച്ചു. സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ബ്ലോക്ക് ചെയിന്‍, ക്രിപ്‌റ്റോകറന്‍സി, ഇൻറര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഗെയിമിംഗ്, സ്‌പോര്‍ട്‌സ്, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ വിനോദങ്ങള്‍, ഓഗ്മെൻറഡ് റിയാലിറ്റി, വേര്‍ച്വല്‍ റിയാലിറ്റി, നിര്‍മിത ബുദ്ധി, ഇ--ഗവേണന്‍സ്, എം--ഗവേണന്‍സ്, യൂസര്‍ ഇൻറര്‍ഫെയ്‌സ് തുടങ്ങിയവയിലാണ് ഹഡില്‍ കേരള പ്രധാനശ്രദ്ധ നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story