Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാമനപുരം നദിയിൽ...

വാമനപുരം നദിയിൽ യുവാവ്​ മരിച്ചനിലയിൽ

text_fields
bookmark_border
ആറ്റിങ്ങൽ: വാമനപുരം നദിയിൽ പൂവൻപാറ പാലത്തിന് അടിയിൽ യുവാവ് മരിച്ചനിലയിൽ. വെഞ്ഞാറമൂട് സ്വദേശി വിജി(45)യാണ് മരിച്ചത്. വെള്ളിയാഴ് രാവിലെ എേട്ടാടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വൈകീട്ട് ആറുവരെ മരിച്ചയാളെ തിരിച്ചറിഞ്ഞിരുന്നില്ല. വിവരങ്ങളും ഫോട്ടോയും നവ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബന്ധുക്കൾ മെഡിക്കൽ കോളജിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞത്. സ്വന്തമായി വീട് ഇല്ലാത്ത വിജി സഹോദരൻ സുകുവി​െൻറ വെഞ്ഞാറമൂട് മണലിമുക്ക് ഭഗവതിക്കോണത്തെ വീട്ടിൽ ഇടക്കിടെ വന്ന് അമ്മയെ കണ്ടു പോകുക പതിവായിരുന്നു. രണ്ടാഴ്ച മുമ്പ് വന്ന് പോയശേഷം പിന്നെ ഒരു വിവരവും ഇല്ലായിരുന്നെന്ന് ബന്ധുക്കൾ പൊലീസിൽ മെഴിനൽകി. കൂലിപ്പണിക്കാരനായ ഇയാൾ ദൂരസ്ഥലങ്ങളിലെല്ലാം പണിക്ക് പോകുമായിരുന്നു. കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീണതാകാമെന്ന് സംശയിക്കുന്നു. കഴുകി ഉണക്കാനിട്ട നിലയിൽ വസ്ത്രങ്ങൾ നദിക്കരയിൽ ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story