Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 10:35 AM IST Updated On
date_range 7 April 2018 10:35 AM ISTനഗരസഭ ഹരിത നഗരോത്സവം ക്യാമ്പുകൾ 19ന് തുടങ്ങും
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭ ഗ്രീൻ ആർമിയുടെ നേതൃത്വത്തിലുള്ള മധ്യവേനലവധിക്കാല ക്യാമ്പുകൾ 19-ന് ആരംഭിക്കും. ഹരിത നഗരോത്സവം എന്ന പേരിലുള്ള ക്യാമ്പുകൾ രണ്ട് ഘട്ടങ്ങളിലായി ആറ് കേന്ദ്രങ്ങളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഏഴാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. മാലിന്യപരിപാലനം, പരിസര സംരക്ഷണം എന്നീ വിഷയങ്ങളെ അധികരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പുകൾ നയിക്കുന്നത് ഈ മേഖലയിലെ വിദഗ്ധരാണ്. ഓരോ ക്യാമ്പിലും 50 കുട്ടികൾക്കാണ് പ്രവേശനം. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ക്യാമ്പിെൻറ സമയം. ഒന്നാം ഘട്ട ക്യാമ്പുകൾ 19ന് ആരംഭിച്ച് 22ന് അവസാനിക്കും. ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ തൈക്കാട്, ഗവ. ഹൈസ്കൂൾ കഴക്കൂട്ടം, ഗവ.സെൻട്രൽ സ്കൂൾ അട്ടക്കുളങ്ങര, ശിശുവിഹാർ സ്കൂൾ വഴുതക്കാട് എന്നിവയാണ് ഒന്നാം ഘട്ടത്തിലെ ക്യാമ്പ് സെൻററുകൾ. രണ്ടാം ഘട്ട ക്യാമ്പുകൾ 26ന് ആരംഭിച്ച് 29ന് സമാപിക്കും. ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പേട്ട, ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കരമന എന്നിവയാണ് രണ്ടാം ഘട്ടത്തിലെ ക്യാമ്പ് സെൻററുകൾ. തണൽ, സഹൃദയ, കെയർ അദേഴ്സ് റ്റൂ, മേക്ക് എ ഡിഫറൻസ്, പ്രകൃതി, റീ സൈക്കിൾ ബിൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഇൻഡസ് സൈക്ലിങ് എംബസി എന്നീ സംഘടനകളിലെ സന്നദ്ധപ്രവർത്തകരാണ് ഹരിത നഗരോത്സവം ക്യാമ്പുകളുടെ മെൻറർമാരായി പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്േട്രഷനും നഗരസഭ മെയിൻ ഓഫിസിലെ േപ്രാജക്ട് സെക്രേട്ടറിയറ്റിൽ നേരിട്ടോ 9995358178, 9560125882 എന്ന ഫോൺ നമ്പരുകളിലോ ബന്ധപ്പെടാം. നഗരസഭ വെബ്സൈറ്റിലും (-Rwww.corporationotfrivandrum.in , Green Army International -S എന്ന ഫെയ്സ്ബുക്ക് പേജിലും ലഭ്യമായ ലിങ്കുകളിലൂടെ ഓൺലൈനായും രജിസ്റ്റർ ചെയ്യാം. രജിസ്േട്രഷൻ 13ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story