Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:44 AM GMT Updated On
date_range 2018-04-06T11:14:59+05:30കണിവെള്ളരി വിപണിയിൽ എത്തിത്തുടങ്ങി
text_fieldsപത്തനാപുരം: മലയാളിക്ക് വിഷുക്കണിയൊരുക്കാന്‍ കണിവെള്ളരികൾ എത്തിത്തുടങ്ങി. െറേക്കാഡ് വിലയാണെന്നുമാത്രം. വേനൽ കടുത്തതുമൂലം സംസ്ഥാനത്തും അയൽ സംസ്ഥാനങ്ങളിലും കണിവെള്ളരി കൃഷി ചെയ്ത കർഷകർക്ക് വേണ്ടത്ര വിള ലഭിച്ചില്ല. കണിവെള്ളരി കൃഷിക്ക് മഴയാണ് പ്രധാനം. മഴ ലഭിക്കാത്തതുകാരണം തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏക്കർ കണക്കിന് പാടങ്ങൾ കരിഞ്ഞുണങ്ങി. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വന്നത്. ജനുവരി-ഫെബ്രുവരി മാസത്തിൽ കിലോയ്ക്ക് 12 മുതൽ 15 രൂപ വരെ വിലയ്ക്കാണ് വെള്ളരി വിപണിയിൽ ലഭ്യമായിരുന്നത്. ഇപ്പോൾ കിലോയ്ക്ക് 25 രൂപ മുതൽ 35 രൂപ വരെയാണ് വില. തമിഴ്നാട്ടിൽ പാവൂർഛത്രം, ചൊരണ്ട , തിരുനെൽവേലി, അംബാസമുദ്രം, മധുര തുടങ്ങിയ സ്ഥലത്തും കർണാടകയിൽ മൈസൂർ, ഗൂഡല്ലൂർ എന്നിവിടങ്ങളിലുമാണ് കണിവെള്ളരി കൃഷി കൂടുതലായി ഉണ്ടായിരുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കണി വെള്ളരികൃഷി കൃഷിയുണ്ട്. എന്നാൽ, കർഷകർക്കും പച്ചക്കറി വ്യാപാരികൾക്കും ഗുണം ലഭിക്കുന്നില്ലെന്നും ഇടനിലക്കാർ വൻ ലാഭം കൊയ്യുന്നതായും ആക്ഷേപമുണ്ട്. വേനൽച്ചൂട് കടുത്തതിെൻറ കാരണത്താൽ സംസ്ഥാനത്ത് വിളയുന്നതും ഇതരസംസ്ഥാനത്തുനിന്ന് എത്തുന്നതുമായ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും തീവിലയാണ്.
Next Story