Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:42 AM GMT Updated On
date_range 6 April 2018 5:42 AM GMTപി.ഡി.പി വിളംബരജാഥ തുടങ്ങി
text_fieldsbookmark_border
കൊട്ടാരക്കര: പി.ഡി.പി സിൽവർ ജൂബിലി സമ്മേളനത്തിെൻറ പ്രചാരണാർഥം ജില്ല പ്രസിഡൻറ് ഷാഹുൽ തെങ്ങുംതറ നയിക്കുന്ന വിളംബര ജാഥ സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം ജില്ലയിൽ പ്രചാരണം നടത്തുന്ന ജാഥ ഏഴിന് വൈകീട്ട് ആറിന് ഭരണിക്കാവിൽ സമാപിക്കും. സമാപന സമ്മേളനം സീനിയർ വൈസ് ചെയർമാൻ പൂന്തുറ സിറാജ് ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കരയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ, പി.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് ബി.എൻ. ശശികുമാർ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ഇ. ഷാജഹാൻ, ജില്ല സെക്രട്ടറി മനാഫ് പത്തടി, ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് നിതിൻ ജി. നെടുമ്പിനാൽ, പി.എച്ച്.എഫ് സംസ്ഥാന ജോ. സെക്രട്ടറി അമീർ ഹംസ, ചമ്പൽ അഷ്റഫ്, ഷാ പ്ലാമൂട്, കബീർ തരംഗം, സതീഷൻ ചവറ, സെയ്ദലി മുട്ടയ്ക്കാവ് എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് തോപ്പിൽ ഷരീഫ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി സുധീർ വല്ലം സ്വാഗതവും തൻസീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story