Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 10:53 AM IST Updated On
date_range 6 April 2018 10:53 AM ISTതലസ്ഥാനത്ത് ഇന്ന് വി.എസ്.എസ്.സിയുടെ ആകാശവിസ്മയം
text_fieldsbookmark_border
തിരുവനന്തപുരം: തലസ്ഥാനവാസികൾക്ക് ആകാശവിസ്മയമൊരുക്കാൻ തുമ്പ വിക്രം സാരാഭായ് സ്പേസ് സെൻറർ. ആകാശത്ത് വെള്ളിയാഴ്ച നീലയും വെള്ളയും ഇടകലര്‍ന്നുള്ള പ്രകാശ വിസ്മയം ദൃശ്യമാകും. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് പഠനത്തിനായുള്ള സൗണ്ടിങ് റോക്കറ്റ് വിക്ഷേപണത്തിെൻറ ഭാഗമായിട്ടാകും ഇത്. വൈകീട്ട് 7.15നാണ് വിക്ഷേപണം. അന്തരീക്ഷത്തിലെ ഭൂമധ്യരേഖക്കടുത്ത ഭാഗങ്ങളെയും വായുമണ്ഡലത്തിെൻറ ഉപരിതലത്തെയും കുറിച്ച് പഠിക്കുന്നതിനാണ് ആര്‍.എച്ച് 300 എം.കെ രണ്ട് എന്ന സൗണ്ടിങ് റോക്കറ്റ് വിക്ഷേപിക്കുന്നത്. ഭൂമധ്യരേഖാ പ്രദേശത്തെ വായു മണ്ഡലത്തിെൻറ ഉപരിതലത്തിലെ കാറ്റ് സംബന്ധിച്ച പഠനമാണ് ലക്ഷ്യമിടുന്നത്. ട്രൈ മീഥൈല്‍ അലൂമിനിയം ഉപയോഗിച്ചുള്ള ഈ പരീക്ഷണത്തിന് തദ്ദേശീയമായ വികസിപ്പിച്ച സംവിധാനമാണ് ഉപയോഗിക്കുന്നത്. ഓക്‌സിജനുമായി കലരുമ്പോള്‍ ജ്വലനം സംഭവിക്കുന്ന ദ്രാവകരൂപത്തിലുള്ള വസ്തുവാണ് ട്രൈ മീഥൈല്‍ അലൂമിനിയം. ഇതിെൻറ ഭാഗമായി രൂപപ്പെടുന്ന നീല, വെള്ള നിറത്തിലുള്ള പ്രകാശം മിനിറ്റുകളോളം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകുമെന്ന് വി.എസ്.എസ്.സി അധികൃതര്‍ അറിയിച്ചു. വിക്രം സാരാഭായ് സ്പേസ് സെൻറര്‍ വികസിപ്പിച്ച ആര്‍.എച്ച് 300 റോക്കറ്റിെൻറ 21-ാം വിക്ഷേപണമാണ് വെള്ളിയാഴ്ച നടക്കുന്നത്. നിവേദനം നൽകി തിരുവനന്തപുരം: സുപ്രീംകോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച് കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ 2016-17 വർഷത്തെ വിദ്യാർഥി പ്രവേശനം ക്രമപ്പെടുത്താൻ നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ഗവർണർക്ക് നിവേദനം നൽകി. ഇന്ത്യൻ ഭരണഘടനയുടെയും സുപ്രീംകോടതി വിധിയുടെയും അന്തസ്സത്ത ഉയർത്തിപ്പിടിച്ച് നിയമം അംഗീകരിക്കാൻ വിസമ്മതിക്കണമെന്ന് ആം ആദ്മി പാർട്ടി ഗവർണർക്കുള്ള നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story