Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 10:57 AM IST Updated On
date_range 5 April 2018 10:57 AM IST'ജാഗ്രതോത്സവം' സംസ്ഥാനതല പരിശീലനം
text_fieldsbookmark_border
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രതാ കാമ്പയിെൻറ ഭാഗമായി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ജാഗ്രതോത്സവത്തിെൻറ ദ്വിദിന സംസ്ഥാനതല പരിശീലന പരിപാടിക്ക് ഐ.എം.ജിയിൽ തുടക്കമായി. ശുചിത്വമിഷൻ, കുടുംബശ്രീ, ആരോഗ്യവകുപ്പ്, പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, സാക്ഷരതാ മിഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ജാഗ്രതോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. കുട്ടികൾ മുതിർന്നവരിൽ ചെലുത്തുന്ന സ്വാധീനത്തെ പ്രയോജനപ്പെടുത്തിയാണ് ജാഗ്രതോത്സവത്തിലൂടെ പകർച്ചാവ്യാധിരഹിത ആരോഗ്യ സന്ദേശം ജനങ്ങളിലെത്തിക്കുന്നതെന്ന് കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ഹരികിഷോർ പറഞ്ഞു. ഹരിതകേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ. സീമ അധ്യക്ഷതവഹിച്ചു. സർക്കാറിെൻറ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അജയകുമാർ വർമ, ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. റീന, സാക്ഷരതാമിഷൻ അതോറിറ്റി ഡയറക്ടർ ഡോ. വിജയമ്മ എന്നിവർ പങ്കെടുത്തു. കുടുംബശ്രീയുടെ ബാലസഭയെ ഉൾപ്പെടുത്തി സംസ്ഥാനത്തുടനീളമുള്ള അഞ്ചു മുതൽ ഒമ്പതുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story