Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2018 5:08 AM GMT Updated On
date_range 2018-04-05T10:38:59+05:30സാംസ്കാരികരംഗം വർഗീയ കടന്നാക്രമണം നേരിടുന്നു^ മുഖ്യമന്ത്രി
text_fieldsസാംസ്കാരികരംഗം വർഗീയ കടന്നാക്രമണം നേരിടുന്നു- മുഖ്യമന്ത്രി തിരുവനന്തപുരം: നിര്‍ഭയമായ അന്തരീക്ഷത്തില്‍നിന്നേ ഉദാത്തമായ കലാസൃഷ്ടികളുണ്ടാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാനായിയുടെ യക്ഷി ശിൽപം അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോള്‍ കലയ്ക്കും കലാകാരനും എതിരെയുള്ള അസഹിഷ്ണുതയും അക്രമങ്ങളും രാജ്യത്ത് വർധിച്ചു. വിഖ്യാത ചിത്രകാരന്‍ എം.എഫ്. ഹുസൈന് രാജ്യം വിട്ടുപോകേണ്ടിവന്നത് ഈ ഘട്ടത്തിലാണ്. വര്‍ഗീയ കടന്നാക്രമണ പരമ്പരകള്‍ കലാസാംസ്‌കാരികരംഗം നേരിടുന്നു. ചിന്തകരും എഴുത്തുകാരും കലാകാരന്മാരും വെടിയേറ്റ് മരിക്കുന്നു. ഇത് തുടര്‍ന്നാല്‍ മൗലികമായ സൃഷ്ടികള്‍ കലാകാരന്മാരില്‍നിന്നുണ്ടാകിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു. കാനായിയുടെ 80ാം പിറന്നാളും യക്ഷി ശില്പത്തിെൻറ 60ാം വാര്‍ഷികവും പ്രമാണിച്ച് കാനായിയെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യക്ഷി ശിൽപത്തിെൻറ നിര്‍മാണഘട്ടത്തില്‍ ചില സദാചാര പൊലീസുകാര്‍ കാനായിയെ മര്‍ദിച്ചിരുന്നു. ഏത് ശില്‍പം നിര്‍മിക്കണം എന്ന് കലാകാരന്മാരല്ല, തങ്ങളാണ് തീരുമാനിക്കുന്നത് എന്ന് കരുതിയിരുന്നവര്‍ അന്നുമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ എന്താണ് ശ്ലീലം, അശ്ലീലം, നഗ്നത എന്ന് നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് മറുപടി പ്രസംഗത്തില്‍ കാനായി നിർദേശിച്ചു. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. എ. സമ്പത്ത് എം.പി, മേയര്‍ വി.കെ. പ്രശാന്ത്, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോർജ്, സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍, അഭിരാം കൃഷ്ണന്‍ എന്നിവർ സംസാരിച്ചു. കാനായിയെക്കുറിച്ച് പ്രദർശനം ഒരുക്കിയ ജിതേഷിനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു.
Next Story