Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസോഷ്യൽ മീഡിയയിൽ...

സോഷ്യൽ മീഡിയയിൽ തരംഗമായ കുടുംബത്തിന് നാടി​െൻറ സ്‌നേഹാദരവ്

text_fields
bookmark_border
ചവറ: പാട്ടുപാടി സോഷ്യൽ മീഡിയയിൽ തരംഗമായ കുടുംബത്തിന് ചാനൽ പരിപാടിയിൽ കുടുംബമൊത്ത് പാടാൻ അവസരം. ഒപ്പം കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വി ഹെൽപ് സംഘടനയുടെ ഈ വർഷത്തെ പുരസ്കാരവും. പൂർവ വിദ്യാർഥി കൂട്ടായ്മയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്കാരവും നാടി​െൻറ സ്നേഹ നിർഭര ആദരവും നൽകിയത്. ഗാനമേള ട്രൂപ്പുകളിലും അല്ലാതെയുമായി പരിപാടികൾ അവതരിപ്പിക്കുന്ന പന്മന നടുവത്ത് ചേരി പള്ളിയാടിയിൽ കിഴക്കതിൽ സുരേഷ് (39), ഭാര്യ സ്വപ്ന (32), മകൻ ആഗ്നേഷ് (11) എന്നിവരാണ് പാട്ടുകൾ പാടി നവ മാധ്യമങ്ങളിൽ ശ്രദ്ധേയരായത്. പാട്ടുകൾ പലതും വൈറലായതോടെയാണ് സ്വകാര്യ ചാനൽ നടത്തുന്ന പരിപാടിയിലേക്ക് അവസരം വന്നത്. എന്നാൽ, ഇതി​െൻറ മറവിൽ പണംതട്ടാൻ ശ്രമിച്ചവരെക്കുറിച്ച് തെളിവുസഹിതം സുരേഷ് ചാനലധികൃതരെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കൊല്ലം സ്വദേശികളായ കുടുംബത്തിന് നവ മാധ്യമങ്ങളിലെ വൈറൽ വിഡിയോകളുടെ പേരിൽ കോഴിക്കോടുനിന്ന് അവാർഡിന് തെരഞ്ഞെടുത്തത്. പന്മന പുത്തൻചന്തയിൽ സംഘടിപ്പിച്ച ചടങ്ങിൽ എൻ. വിജയൻപിള്ള എം.എൽ.എ പുരസ്കാരം സമ്മാനിച്ചു. 1994 ബാച്ച് വിദ്യാർഥി കൂട്ടായ്മ, പാട്ടരുവി പ്രവാസി നവമാധ്യമ കൂട്ടായ്മ, നടുവത്തുചേരി വാർഡ് കൂട്ടായ്മ എന്നിവരുടെ ഉപഹാരങ്ങളും സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് അംഗം നിസാർ വരവിള അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം, കെ.എ. നിയാസ്, നസിമുദ്ദീൻ, അഹമ്മദ് മൻസൂർ, വി ഹെൽപ് കോഒാഡിനേറ്റർ റഹ്മാൻ, പൂർവ വിദ്യാർഥി കൂട്ടായ്മ ചെയർമാൻ നുജൂം വലിയപറമ്പിൽ, നിസാർ തോണ്ടലിൽ, മുഹമ്മദ് കുഞ്ഞ്, സലീം പള്ളി വടക്കതിൽ, നിസാർവലിയത്ത് എന്നിവർ സംസാരിച്ചു. അവാർഡ് ജേതാക്കളുടെ നേതൃത്വത്തിൽ കലാവിരുന്നും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story