Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:23 AM GMT Updated On
date_range 4 April 2018 5:23 AM GMTഫരീദിയ ശാദി മഹൽ ഉദ്ഘാടനം നാളെ
text_fieldsbookmark_border
കിളികൊല്ലൂർ: സിയാറത്തുംമൂട് മുസ്ലിം ജമാഅത്ത് നിർമിച്ച ഒാഡിറ്റോറിയം ഫരീദിയ ശാദി മഹൽ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ജമാഅത്ത് പ്രസിഡൻറ് ഇ.ആർ.എം അബ്ദുൽ കലാം അധ്യക്ഷത വഹിക്കും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, മേയർ വി. രാജേന്ദ്രബാബു, അൽ ഹാഫിസ് പി. മുഹമ്മദ് റാഫി മൗലവി, മുദരിസ് അൽ ഹാഫിസ് മുഹമ്മദ് ഹുസൈൻ മൗലവി, എം. മുകേഷ് എം.എൽ.എ, എം. നൗഷാദ് എം.എൽ.എ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.എ. സത്താർ, കോർപറേഷൻ പ്രതിപക്ഷനേതാവ് എ.കെ. ഹഫീസ്, കർബല ട്രസ്റ്റ് പ്രസിഡൻറ് എ. ഷാനവാസ്ഖാൻ, ജമാഅത്ത് പ്രസിഡൻറുമാരായ എ. ഷാഹുൽഹമീദ്, എ. അഹമ്മദ് കോയ, പി.എം. ഷഹാറുദ്ദീൻ, എ. സൈനുല്ലാബ്ദീൻ, എം.എ. സൈഫുദ്ദീൻ കിച്ചിലു, ടി.വൈ. നൗഷാദ് എന്നിവർ സംസാരിക്കും. ജമാഅത്ത് ട്രഷറർ എ.എ. റഹീം നന്ദി പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story