Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 10:47 AM IST Updated On
date_range 4 April 2018 10:47 AM ISTകസ്റ്റഡിയില്‍ വാങ്ങിയ പ്രതി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു
text_fieldsbookmark_border
തിരുവനന്തപുരം: തുടരന്വേഷണത്തിന് കോടതിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതി സ്റ്റേഷനില്‍ കുഴഞ്ഞുവീണു. തിരുവനന്തപുരം സ്വദേശി രാഹുല്‍ കൃഷ്ണയാണ് (39) മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മൊബൈല്‍ മോഷണക്കേസില്‍ അടുത്തിടെ തുമ്പ പൊലീസിെൻറ പിടിയിലായ ആളാണ് രാഹുല്‍. കോടതി റിമാൻഡ് ചെയ്ത ഇയാള്‍ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ മറ്റൊരു ക്രിമിനല്‍ കേസ് നിലവിലുണ്ട്. കേസിെൻറ തുടരന്വേഷണത്തിനായി ഇയാളെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. മെഡിക്കല്‍ കോളജ് പൊലീസിെൻറ കസ്റ്റഡിയില്‍ തുടരവേയാണ് തിങ്കളാഴ്ച രാത്രി കുഴഞ്ഞുവീണത്. സ്റ്റേഷന്‍ അധികൃതര്‍ ഉടൻ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിക്കാലം മുതല്‍ രക്തസ്രാവത്തിന് ചികിത്സതേടുന്ന ആളാണ് രാഹുലെന്ന് പൊലീസ് അറിയിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി ചികിത്സയിലുള്ള രാഹുലിനെ വീണ്ടും റിമാൻഡ് ചെയ്തു. ജയില്‍പുള്ളികളുടെ ചികിത്സക്കായി സജ്ജമാക്കിയ സെല്‍റൂമില്‍ ചികിത്സയിലാണിയാള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story