Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 10:41 AM IST Updated On
date_range 30 Sept 2017 10:41 AM ISTകൊട്ടാരക്കര എസ്.ജി കോളജിൽ കെ.എസ്.യുവിന് ജയം ---------------------------
text_fieldsbookmark_border
കൊട്ടാരക്കര: സെൻറ് ഗ്രിഗോറിയസ് കോളജിൽ നടന്ന തെരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിന് വിജയം. ചെയർമാനായി എം.കോം രണ്ടാം വർഷ വിദ്യാർഥി ബിബിൻ കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. ആറു വർഷമായി കോളജിൽ എസ്.എഫ്.ഐക്കുണ്ടായിരുന്ന ആധിപത്യമാണ് കെ.എസ്.യു തകർത്തത്. തുടർന്ന് പ്രവർത്തകർ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. പ്രകടനം സി.പി.എം ഓഫിസിനടുത്തെത്തിയപ്പോൾ ചെറിയതോതിൽ അങ്ങോട്ടുമിങ്ങോട്ടും കല്ലേറുണ്ടായി. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു. വിജയിച്ച മറ്റ് ഭാരവാഹികൾ: എം. മീനു (വൈസ് ചെയർ.), എ.ജെ. അഭിജിത് (ജന. സെക്ര.), സജിൻ ഡാനി വർഗീസ് (ആർട്സ് ക്ലബ് സെക്ര.), സിദ്ധാർഥ് എസ്. കുമാർ (മാഗസിൻ എഡിറ്റർ), ജോമോൻ, -മധു നാരായണൻ (യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർമാർ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story