Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടാന വീട് തകർത്തു
text_fieldsbookmark_border
വിതുര: കല്ലാറിൽ കാട്ടാന ആക്രമണത്തിൽ വീട് തകർന്നു. മൂന്ന് സെൻറ് കോളനി ബഥേൽ ഹൗസിൽ വിനോദിെൻറ വീടാണ് വ്യാഴാഴ്ച രാത്രി ആന തകർത്തത്. തുടർച്ചയായ ആനശല്യം കാരണം വിനോദും കുടുംബവും രാത്രിയിൽ ഇവിടെ തങ്ങാറില്ല. അതിനാൽ വൻദുരന്തം ഒഴിവായി. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലുൾപ്പെടുത്തി കഴിഞ്ഞ സർക്കാറാണ് വിതുര പൊന്മുടി സംസ്ഥാനപാതയോരത്ത് മൂന്ന് സെൻറ് വീതം അനുവദിച്ചത്. ഇവിടെ താൽക്കാലിക ഷെഡ് നിർമിച്ചാണ് അധികപേരും താമസിക്കുന്നത്. വിനോദിെൻറ വീടും ഇത്തരത്തിൽ ടാർപ്പോളിൻ, ടിൻ ഷീറ്റുകളും കാട്ടുകമ്പുകളും കൊണ്ട് നിർമിച്ചിരുന്നതാണ്. ഷെഡ് പൂർണമായും തകർത്തു. വീട്ടുപകരണങ്ങളും ആനകൾ നശിപ്പിച്ചു. കോളനിക്ക് സമീപത്തെ വാഴത്തോട്ടത്തിലെ അമ്പതോളം വാഴകളും ആനക്കൂട്ടം നശിപ്പിച്ചു. ഇതടക്കം പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ടായി. ഏതാനുംദിവസങ്ങളായി കല്ലാർ പ്രദേശത്ത് കാട്ടാനകളുടെ ശല്യം വർധിച്ചിട്ടുണ്ട്. കൊങ്ങമരത്തുംമൂട് ആദിവാസി മേഖല ഒരാഴ്ചയായി ആനപ്പേടിയിലാണ്. രാപ്പകൽ വ്യത്യാസമില്ലാതെ ഇവിടെ ആനയുടെ സാന്നിധ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story