Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യനയം: വെൽഫെയർ...

മദ്യനയം: വെൽഫെയർ പാർട്ടി കലക്​ടറേറ്റ് മാർച്ച് നടത്തി

text_fields
bookmark_border
കൊല്ലം: സമ്പൂർണ മദ്യനിരോധന നയം പിൻവലിച്ച് സംസ്ഥാനത്ത് മദ്യം ഒഴുക്കാൻ മദ്യ മുതലാളിമാരുടെ ഒപ്പംചേർന്ന് എൽ.ഡി.എഫ് സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുകയാെണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ്. മദ്യലോബിയുടെ സ്വന്തം ഇടതുസർക്കാർ ജനവിരുദ്ധ മദ്യനയം പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ഇസ്മായിൽ ഗനി അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് അബ്ദുസ്സമദ് പുള്ളിയിൽ, പാർട്ടി ജില്ല വൈസ് പ്രസിഡൻറ് സന്തോഷം ഇടക്കാട്, മദ്യവിരുദ്ധ സമരസമിതി കൺവീനർ സബീന കൊല്ലം, ഫ്രറ്റേണിറ്റി സംസ്ഥാന കമ്മറ്റി അംഗം എസ്.എം.എം. മുഖ്താർ, എഫ്.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് ശനിഫ എന്നിവർ സംസാരിച്ചു. രാവിലെ 10.30ന് കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story